ചരിത്രം വാഴ്ത്തിപ്പാടിയ കള്ളനായി മലയാളത്തിന്റെ യുവതാരം നിവിന്‍ പോളി വേഷമിടുന്ന
കായംകുളം കൊച്ചുണ്ണി നാളെ തിയ്യറ്ററിലേക്ക്. റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ഉല്‍പ്പെടെ വന്‍ താര നിരയുടെ പിന്‍ബലത്തോടെ രാജകീയമായാണ് ചിത്രം
വെള്ളിത്തിരയിലെത്തുന്നത്. മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമായും മറ്റ് ഒരുപിടി പ്രത്യേകതകളും ഉള്‍പ്പെടുത്തി കായംകുളം കൊച്ചുണ്ണി സൃഷ്ടിക്കാന്‍ പോവുന്നത് മലയാള സിനിമയില്‍ പുതുചരിത്രം.
45 കോടിയുടെ ബജറ്റില്‍ തയ്യാറാക്കിയിട്ടുള്ള സിനിമ 161 ദിവസം നീണ്ട ചിത്രീകരണത്തിന് ശേഷമാണ് വെള്ളിത്തിരയിലെത്തുന്നത്. 12 കോടിയുടെ സെറ്റായിരുന്നു ഇതിനായി ഒരുക്കിയത്.ഗോകുലം പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രം മലയാള സിനിമാ ചരിത്രത്തിലാദ്യമായി 351ല്‍ പരം തീയേറ്ററുകളിലായി 1700 പ്രദര്‍ശനങ്ങളാണ് ആദ്യം ദിവസം നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.
കേരളത്തില്‍ 19 സെന്ററുകളില്‍ 24 മണിക്കൂര്‍ നീണ്ട നോണ്‍സ്റ്റോപ്പ് പ്രദര്‍ശനം നടത്താനും നീക്കമുണ്ട്. മികച്ച സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് പുറമെ വന്‍ സന്നാഹങ്ങളും ചിത്രീകരണത്തിത്തിന്റെ ഭാഗമായിരുന്നു. 10000 ജുനിയര്‍ ആര്‍ട്ടിസ്റ്റുകളും സിനിമയുടെ ഭാഗമാവുന്നുണ്ട്. 200 ബോട്ടുകള്‍, 100 കുതിരകള്‍, 50 ആനകള്‍ എന്നിവയെയും ചിത്രീകരണത്തിന് ഉപയോഗിച്ചിരിക്കുന്നു.
നിവിന്‍ പോളി കൊച്ചുണ്ണിയായി വെള്ളിത്തിരയിലെത്തുമ്പോള്‍ ഇത്തിക്കര പക്കിയെന്ന അതിഥി വേഷത്തില്‍ മോഹന്‍ലാല്‍ മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ടെന്നും പ്രിവ്യു ഷോ കണ്ടവര്‍ പറയുന്നു. സണ്ണി വെയ്ന്‍, ബാബു ആന്റണി, പ്രിയ ആനന്ദ്, സുധീര്‍ കരമന, മണികണ്ഠന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.ചിത്രത്തിനായി ബിനോദ് പ്രധാന്‍ ഛായാഗ്രഹണവും ദേശീയ പുരസ്‌കാര ജേതാവ് പിഎം സതീഷ് ശബ്ദമിശ്രണവും നിര്‍വ്വഹിക്കുന്നു.
This post was last modified on October 10, 2018 3:25 pm
Leave a Comment