സ്ഫടികത്തില്‍ സില്‍ക്ക് സ്മിത അവതരിപ്പിച്ച ലൈല എന്ന് കഥാപാത്രത്തിന്റ മകളായി സ്ഫടികം 2വിലൂടെ സണ്ണി ലിയോണ്‍ മലയാളത്തിലെത്തുന്നുന്നു. എന്നാല്‍ സ്ഫടികം 2 വില്‍ ഐപിഎസ് ഉദ്യോഗസ്ഥയായിട്ടായിരിക്കും അവര്‍ അഭിനയിക്കുകയെന്നും സംവിധായകന് ബിജു കട്ടക്കല്‍ പറയുന്നു. മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ബോളിവുഡ് ഗ്ലാമര്‍ താരത്തിന്റെ മലയാള പ്രവേശനം സംവിധായകന് സ്ഥിരീകരിക്കുന്നത്. സ്ഫടികത്തില്‍ സില്‍ക്കിന്റേത് മികച്ച കഥാപാത്രമായിരുന്നു. പുതിയ സിനിമയില്‍ സണ്ണിയുടേതും അങ്ങനെ തന്നെയായിരിക്കും. ‘സ്ഫടികം 2 ഇരുമ്പന്‍’ മാസും ക്ലാസുമായിരിക്കുമെന്നും ബിജു പറയുന്നു.
സ്ഫടികം 2 മായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ക്കും ബിജു മറുപടി പറയുന്നുണ്ട് സംവിധായകന്. യങ് സൂപ്പര്‍സ്റ്റാര്‍ എന്ന് പോസ്റ്റില്‍ പറഞ്ഞതാണ് വിവാദത്തിന് കാരണമായത്. മോഹന്‍ലാലിന്റെ പേരിലായിരുന്നു അനൗണ്സ്മെന്റെങ്കില് പ്രശ്നം ഉണ്ടാകുമായിരുന്നില്ല. ‘ആരോപണങ്ങള്‍ ഉണ്ടാകട്ടെ, എന്നാലും സിനിമയില്‍ നിന്നും പുറകോട്ടില്ല.
നാല് വര്‍ഷത്തിലധികം കാലത്തെ അധ്വാനമുണ്ട് സിനിമയ്ക്ക് പിന്നില്‍. പഴയ സ്ഫടികവുമായി താരതമ്യം വരാതിരിക്കാനാണ് പുത്തന്‍ റെയ്ബാനെന്ന ആശയം ഉയര്‍ത്തുന്നത്. സ്ഫടികം 2 എന്ന ഈ സിനിമ അടുതോമയുടേതല്ല, ഇരുമ്പന്റെ കഥയാണ് പറയുന്നത്. ഇരുമ്പനിലൂടെയാണ് കഥ പുരോഗമിക്കുന്നത് ബിജു പറയുന്നു.
ഒരു സ്ഫടികമേ ഉള്ളു, അത് സംഭവിച്ച് കഴിഞ്ഞിരിക്കുന്നു എന്ന് പ്രതികരിച്ച ഭദ്രന് സാറിനോട് ‘ഇത് എന്റെ പുത്തന്‍ റെയ്ബാന്‍ ഗ്ലാസ്’ ആണെന്ന് മാത്രമേ പറയാനുള്ളു എന്നും ബിജു കട്ടക്കല്‍ വ്യക്തമാക്കുന്നു.
Also Read- ദി നണ്: പിശാചുക്കളെ മാത്രമല്ല ചിലപ്പോൾ പാതിരിമാരെ ഒഴിപ്പിക്കാനും കന്യാസ്ത്രീകൾക്ക് കഴിയും
This post was last modified on September 19, 2018 12:44 pm