X

തമിഴകത്തോടുള്ള പിണക്കം മറന്ന് വിദ്യാ ബാലന്‍; പുതിയ ചിത്രത്തില്‍ അജിത്തിന്റെ നായികയായി താരം

ഹോളിവുഡില്‍ പ്രശസ്തയായതിനുശേഷം തമിഴില്‍ പല അവസരങ്ങള്‍ വന്നിട്ടും താരം സ്വീകരിച്ചിരുന്നില്ല. ഇപ്പോള്‍ തമിഴകത്തോടുള്ള സകല പിണക്കവും മറന്നാണ് വിദ്യാ ബാലന്‍ അജിത്ത് ചിത്രത്തില്‍ നായികയാവാന്‍ തയ്യാറായത്.

ബോളിവുഡില്‍ ഏറെ ചര്‍ച്ച വിഷയമായ പിങ്കിന്റെ തമിഴ് പതിപ്പില്‍ വിദ്യാ ബാലനും നായികയാവുന്നു. നേര്‍കൊണ്ട പറവൈ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ വളരെ കാലത്തിനുശേഷമാണ് വിദ്യാ ബാലന്‍ തമിഴില്‍ തിരിച്ചെത്തുന്നത്. അമിതാഭ് ബച്ചന്റെ നായകനായ പിങ്കിന്റെ തമിഴ് പതിപ്പാണ് നേര്‍കൊണ്ട പറവൈ .  അജിത്താണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്.

ഹോളിവുഡില്‍ പ്രശസ്തയായതിനുശേഷം തമിഴില്‍ പല അവസരങ്ങള്‍ വന്നിട്ടും താരം സ്വീകരിച്ചിരുന്നില്ല. ഇപ്പോള്‍ തമിഴകത്തോടുള്ള സകല പിണക്കവും മറന്നാണ് വിദ്യാ ബാലന്‍ അജിത്ത് ചിത്രത്തില്‍ നായികയാവാന്‍ തയ്യാറായത്.

തീരന്‍ അധികാരം ഒണ്‍ട്രിനു ശേഷം എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് നേര്‍കൊണ്ട പറവൈ.
തമിഴിലെ പല സംവിധായകരും വിദ്യാ ബാലനെ നായികയായി വിളിച്ചെങ്കിലും കുറച്ചുകാലങ്ങളായി തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ വിദ്യാ ബാലന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നില്ല.

കുമ്പളങ്ങയല്ല, ഫലൂദയാണ് എനിക്കിഷ്ടം; ‘തമാശ’യല്ല പറയുന്നത്

This post was last modified on June 5, 2019 4:55 pm