X

മധുബാലയെയും, മീനാ കുമാരിയെയും പുനരവതരിപ്പിക്കലാണ് സ്വപ്നം: ശ്രീദേവിയുടെ മകള്‍

ബോളിവുഡിന്റെ സ്വപ്‌ന സുന്ദിമാരായായിരുന്ന മധുബാല, മീന കുമാരി, വഹീദ റഹ്മാന്‍ തുടങ്ങിയവരുടെ അപൂര്‍വ പ്രതിഭാ ശേഷിയെ പുനരവതരിപ്പിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് അന്തരിച്ച ബോളിവുഡ് സൂപ്പര്‍താരം ശ്രീദേവിയുടെ മകള്‍ കൂടിയായ ജാന്‍വി പറയുന്നു.

എല്ലാ കണ്ണുകളും ജാന്‍വി കപൂറിലേക്ക്, അന്തരിച്ച ബോളിവുഡ് സൂപ്പര്‍ നായിക ശ്രീദേവിയുടെ മകളായ ജാന്‍വി കപൂറിന്റെ ആദ്യ ബോളിവുഡ് ചിത്രം ദഡക്ക് ഈ മാസം പുറത്തിറങ്ങാനിരിക്കെ സിനിമയിലെ തന്റെ യുവതാരം സ്വപ്‌നങ്ങളെ കുറിച്ച് വാചാലയാവുന്നു.

ബോളിവുഡിന്റെ സ്വപ്‌ന സുന്ദിമാരായായിരുന്ന മധുബാല, മീന കുമാരി, വഹീദ റഹ്മാന്‍ തുടങ്ങിയവരുടെ അപൂര്‍വ പ്രതിഭാ ശേഷിയെ പുനരവതരിപ്പിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് ജാന്‍വി പറയുന്നു.

തന്നെ സ്വധീനിച്ച താരങ്ങാണ് ഇവര്‍ മുന്നുപേരും. മധുബാലയുടെ നിരവധി ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്. മുഗള്‍- ഇ- അസം, ചല്‍ത്തിക്കാ നാം ഗാഡി, മി. ആന്‍ മിസിസ് 55, വാഹിദാ റഹ്മാന്റെ ഗൈഡ്, പ്യാസ, മീന കുമാരിയുടെ പകീഷ്, ഷാഹിബ് ബിബി ഔര്‍ ഗുലാം, എന്നീവ തന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഇത്തരം വേഷങ്ങള്‍ ചെയ്യണം. ഈ ഇതിഹാസതാരങ്ങളെ പുനരവതരിപ്പിക്കാന്‍ ആഗ്രഹമുണ്ടെന്നും ജാന്‍വി കപൂര്‍ പറയുന്നു. ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു 21 കാരിയായ യുവതാരത്തിന്റെ പ്രതികരണം.

കരണ്‍ ജോഹര്‍ പ്രൊഡക്ഷന്‍ ചെയ്യുന്ന ചിത്രത്തിലെ ജാന്‍വിയുടെ വേഷം ഇതിനോടകം പ്രക്ഷകരുടേയും മാധ്യമങ്ങളുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. മറാത്തി ചിത്രമായ സായ്‌റാത്താണ് കരണ്‍ ജോഹര്‍ റീ മേക്ക് ചെയ്യുന്നത്. സിനിമാ രംഗത്ത് സജീവമാവുന്നതിന് മുന്‍പ് തന്നെ സെലിബ്രിറ്റി തലത്തിലേക്കുയര്‍ന്ന ജാന്‍വി, അമിത സമ്മര്‍ദത്തിന് ബലപ്പെടാതെ പ്രകടനത്തിലൂടെ മറികടക്കാനുള്ള ശ്രമത്തിലാണ്.

തന്റെ വ്യക്തിത്വം അടയാളപ്പെടുത്താനുള്ള ശ്രമത്തിലാണ്. ഇപ്പോഴുള്ള സമ്മര്‍ദങ്ങള്‍ക്ക് അടിമപ്പെട്ടാല്‍ സമനില തെറ്റാനാണ് സാധ്യത. ജനങ്ങള്‍ തന്നെപ്പറ്റി എന്തു പറയുമെന്നാണ് ഇപ്പോഴത്തെ ചിന്ത. ജനങ്ങള്‍ തന്നെ പറ്റി സംസാരിക്കുന്നു. പക്ഷേ താന്‍ എന്നോട് തന്നെ സംസാരിക്കുകയാണ്. എന്നും തന്നെ വായിക്കാന്‍ ശ്രമിക്കുന്നു. ഇതു കൊണ്ട് തന്നെ ലോകത്തെ പ്രധാനപ്പെട്ട വ്യക്തിയാണ് താനെന്ന് ചിന്തിക്കാന്‍ തനിക്കെളുപ്പമാണെന്നും ജാന്‍വി പറയുന്നു.

ജനങ്ങള്‍ എന്നെ പറ്റി ചിന്തിക്കമെങ്കില്‍ നല്ല സിനിമകള്‍ ചെയ്യണം. ഹിറ്റുകള്‍ വേണം. ഇല്ലെങ്കില്‍ എല്ലാം തകിടം മറിയും. സിനിമയുടെ വെള്ളി വെളിച്ചത്തില്‍ പിടിച്ചു നില്‍ക്കാന്‍ ആത്മാര്‍ഥമായി ശ്രമിക്കുമെന്നും ജാന്‍പ് പ്രായത്തില്‍ കവിഞ്ഞ പക്വതയോടെ അവര്‍ പറയുന്നു. അമ്മ ശ്രീദേവിയോട് ഏറെ അടുത്തു നിന്നിരുന്ന ജാന്‍വി പക്ഷേ സിനിമയിലെ അമ്മയുടെ മാനറിസങ്ങളോട് അകന്നു നില്‍ക്കാന്‍ ശ്രമിക്കുമെന്നും വ്യക്തമാക്കുന്നുണ്ട്.

അമ്മയോട് ഏറെ അടുപ്പമുണ്ടായിരുന്നു. എന്നാല്‍ താന്‍ വ്യത്യസ്ഥയാണ്. സിനിമാ ചിത്രീകരണത്തിനിടെ പലപ്പോഴും അമ്മയുടെ സാന്നിധ്യം താന്‍ അനുഭവിച്ചിരുന്നെന്നും ജാന്‍വി ഓര്‍മിക്കുന്നു. ഒരു ഷോട്ടിലാണെങ്കില്‍ പോലും അമ്മയുടെ ഓര്‍മവന്നത് തനിക്ക് ലാഭമാണെന്നും ജാന്‍വി പറയുന്നു.

രാജ്യത്ത നടക്കുന്ന ജാതി , ദുരഭിമാനക്കൊലകളുടെ പശ്ചാത്തലത്തില്‍ കഥപറയുന്ന ചിത്രമാണ് ജാന്‍വി കപൂറിന്റെതായി 20ന് പുറത്തിറങ്ങാനിരിക്കുന്ന ദഡക്ക്

This post was last modified on July 12, 2018 5:01 pm