X

ഐ.എം വിജയന്‍ നിർമ്മാതാവാകുന്നു; ഫുട്‌ബോള്‍ പശ്ചാത്തലത്തില്‍ ‘പാണ്ടി ജൂനിയേഴ്‌സ്’ ഒരുങ്ങുന്നു

രണ്ടു മാസം മുന്‍പാണ് ഐഎം വിജയന്‍ സിനിമാ നിര്‍മാതാവാകുന്നുവെന്ന പ്രഖ്യാപനമുണ്ടായത്. ഫുട്‌ബോളുമായി ബന്ധപ്പെട്ടതാണ് ആദ്യ ചിത്രമെന്ന് അന്നേ പ്രഖ്യാപനമുണ്ടായിരുന്നു.

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ ഫുട്ബോൾ താരം ഐ.എം വിജയന്‍ സിനിമ നിർമ്മാതാവാകുന്നു. ‘പാണ്ടി ജൂനിയേഴ്‌സ്’എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം നിർമ്മാണ രംഗത്തേക്ക് എത്തുന്നത്.

‘നെവര്‍ ബെറ്റ് എഗൈന്‍സ്റ്റ് അണ്ടര്‍ഡോഗ്’ എന്ന ടാഗ് ലൈനിൽ ഒരുങ്ങുന്ന ചിത്രം യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയായിരിക്കും എന്നാണ് റിപോർട്ടുകൾ. രണ്ടു മാസം മുന്‍പാണ് ഐഎം വിജയന്‍ സിനിമാ നിർമ്മാതാവാകുന്നുവെന്ന പ്രഖ്യാപനമുണ്ടായത്. ഫുട്‌ബോളുമായി ബന്ധപ്പെട്ടതാണ് ആദ്യ ചിത്രമെന്ന് അന്നേ പ്രഖ്യാപനമുണ്ടായിരുന്നു.

ടൈറ്റില്‍ ലോഞ്ചിനായി പുറത്തിറക്കിയ പോസ്റ്റര്‍ സിനിമയുടെ സ്വഭാവം സംബന്ധിച്ച്‌ ഒരു സൂചനകളൊന്നും നല്‍കുന്നില്ല. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും അണിയറ പ്രവത്തകർ പുറത്ത് വിട്ടട്ടില്ല.


ബിഗ് ഡാഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഐഎം വിജയനും അരുണ്‍ തോമസും ദീപൂ ദാമോദറും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. നവാഗതനായ ദീപക് ഡിയോണാണ് ചിത്രത്തിന്റെ സംവിധാനവും രചനയും നിര്‍വഹിക്കുന്നത്.

This post was last modified on January 27, 2019 12:57 pm