X

‘അപ്പന്റെ ചരിത്രം അപ്പന്’ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ട്രെയ്‌ലർ; പ്രണവിനെ ട്രോളി സോഷ്യൽ മീഡിയ

രാമലീല എന്ന ദിലീപ് ചിത്രത്തിന് ശേഷം അരുൺഗോപി സംവിധാനം ചെയ്യുന്ന ചിത്രം നാളെ റിലീസിനൊരുങ്ങുകയാണ്

ആദിക്ക് ശേഷം പ്രണവ് മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. രാമലീല എന്ന ദിലീപ് ചിത്രത്തിന് ശേഷം അരുൺഗോപി സംവിധാനം ചെയ്യുന്ന ചിത്രം നാളെ റിലീസിനൊരുങ്ങുകയാണ്.

ചിത്രത്തിന്റെ കഴിഞ്ഞ ദിവസം ഇറങ്ങിയ ട്രെയ്‌ലർ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. എന്നാൽ നായകൻ പ്രണവ് മോഹൻലാലിനെതിരെ ട്രോളുകൾ സജീവമാണ്. ട്രെയിലറിലെ ഒരു ഡയലോഗ് തന്നെയാണ് ഇതിനായി ഉപയോഗിക്കുന്നതും.”അപ്പന്റെ ചരിത്രം അപ്പന് ” എന്ന ഡയലോഗാണ് ട്രോളന്മാർ കൂടുതൽ ഏറ്റെടുത്തിരിക്കുന്നത്

പ്രണവിന്റെ പ്രകടനം വളരെ മോശമാണെന്നും ,ഇമോഷണൽ രംഗങ്ങളിൽ താരം വലിയ പരാജയമാണെന്നും വിമർശകർ അഭിപ്രായപ്പെടുന്നു. ‘അപ്പന്റെ ചരിത്രം അപ്പന്’ എന്ന് പറയുന്ന താരം ആ അപ്പന്റെ ചരിത്രം മാത്രം ള്ളതു കൊണ്ടാണ് സിനിമയിൽ എത്തി നിൽക്കുന്നതെന്നും വിമർശനങ്ങൾ ഉയരുന്നു. പ്രണവിന്റെ ശബ്‌ദക്രമീകരണത്തെയും വിമർശിച്ച്കൊണ്ടുള്ള ചർച്ചകൾ ഓൺലൈൻ സിനിമ ഗ്രൂപ്പുകളിൽ സജീവമാണ്.

എന്നാൽ ഈ ചിത്രത്തോടെ താരം മുൻനിര സൂപ്പർ താരങ്ങളുടെ നിരയിലേക്കുയരുമെന്നാണ് ആരധകർ പറയുന്നത്. മോഹൻലാലും സുരേഷ് ഗോപിയുമെല്ലാം തങ്ങളുടെ കരിയർ തുടങ്ങിയപ്പോൾ ഇത്തരം വിമർശനങ്ങൾ നേരിട്ടിരുന്നു എന്നും ആരധകർ പറയുന്നു.

മുളകുപാടം ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണിത്. അരുൺ ഗോപിയുടെ ആദ്യചിത്രമായ രാമലീല നിർമിച്ചതും ടോമിച്ചൻ മുളകുപാടമായിരുന്നു. വമ്പൻ ടീമുകളാണ് സിനിമയ്ക്കായി അണിചേരുന്നത്. സിനിമയുടെ ആക്​ഷൻ കൈകാര്യം ചെയ്യുന്നത് പീറ്റർ ഹെയ്ൻ ആണ്.ഒടിയൻ എന്ന മോഹൻലാൽ ചിത്രത്തിന് ശേഷം പീറ്റർ ഹെയ്‌ൻ സ്റ്റണ്ട് കൈകാര്യം ചെയ്യുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്.ചിത്രത്തിന്റെ സംഗീത സംവിധാനം ഗോപിസുന്ദറാണ്. ഛായാഗ്രഹണം അഭിനന്ദ് രാമാനുജൻ. എഡിറ്റിങ് വിവേക് ഹർഷൻ.

This post was last modified on January 24, 2019 5:14 pm