പ്രശസ്ത എഴുത്തുകാരന് ബെന്യാമിന് എഴുതിയ പുസ്തകത്തെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആട് ജീവിതം. പൃഥ്വിരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു സിനിമയുടെ കുറച്ച് രംഗങ്ങൾ കഴിഞ്ഞ വർഷം തന്നെ ചിത്രികരിച്ചിരുന്നു.
സിനിമയുടെ അടുത്ത ഷെഡ്യൂൾ ഉടൻ തന്നെ ആരംഭിക്കുമെന്നാണ് റിപോർട്ടുകൾ. ജോര്‍ദാനിലാണ് സിനിമയുടെ അടുത്ത ഷെഡ്യൂള്‍ ആരംഭിക്കുന്നത്. ഈജിപ്റ്റും സിനിമയുടെ പ്രധാന ലൊക്കേഷനുകളിലൊന്നാണ്. ചിത്രത്തിനു വേണ്ടി വലിയ മേക്ക്ഓവറിലാണ് താരം എത്തുന്നത്.
ഒരു വര്‍ഷത്തിലേറെ നീണ്ടുനില്‍ക്കുന്ന ചിത്രീകരണമായിരിക്കും സിനിമയ്ക്കുണ്ടാവുക. 2020ലായിരിക്കും സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുകയെന്നും അറിയുന്നു. അമലാ പോളാണ് ആടു ജീവിതത്തില്‍ പൃഥ്വിരാജിന്റെ നായികാവേഷത്തില്‍ എത്തുന്നത്. സംഗീതമാന്ത്രികന് ഏആര്‍ റഹ്മാന് വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തിലേക്കു തിരിച്ചുവരുന്നതും ഈ ബ്ലെസി ചിത്രത്തിലൂടെയാണ്. മുന്‍പേ തന്നെ രണ്ട് ഗാനങ്ങള്‍ സിനിമയ്ക്കുവേണ്ടി പൂര്‍ത്തിയാക്കിയതായി റഹ്മാന് അറിയിച്ചിരുന്നു. ബോളിവുഡ് ഛായാഗ്രാഹകന്‍ കെയു മോഹനാണ് സിനിമയ്ക്കു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ മറ്റൊരു നാഴികകല്ലാകുമെന്ന് എല്ലാവരും കരുതുന്ന ചിത്രം കൂടിയാണ് ആടുജീവിതം.