X

പ്രിയങ്ക ചോപ്രയെ തോല്‍പ്പിച്ച ഈ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ഒരു അഡാര്‍ ലവില്‍ ഇനിയെന്ത് അത്ഭുതമാണ് കാണിക്കാന്‍ പോവുന്നത്?

നീണ്ട ഒരു വർഷത്തിന് ശേഷം നാളെ ഫെബ്രുവരി 14 വാലന്റൈൻസ് ദിനത്തിൽ പ്രിയ വാര്യരുടെ സിനിമ 5 ഭാഷകളിൽ ഒരേസമയം റിലീസ് ആവുകയാണ്

ഒറ്റരാത്രികൊണ്ട് ട്രെന്‍ഡിങ്ങായി മാറിയ പെണ്‍കുട്ടിയാണ് പ്രിയ വാര്യര്‍. ആദ്യ ചിത്രം റിലീസ് ആകുന്നതിന് മുന്നേ തന്നെ ഇത്രത്തോളം പ്രശസ്തി നേടിയ മറ്റൊരു താരം ഇല്ലന്ന് തന്നെ പറയാം. ഒരൊറ്റ രാത്രി കൊണ്ട് പ്രിയക്ക് ലഭിച്ച പ്രശസ്തി വളരെ വലതുതായിരുന്നു ഇന്‍റര്‍നെറ്റില്‍ സെന്‍സേഷനായി മാറിയ പ്രിയയെ നാഷല്‍ ക്രഷ് എന്നാണ് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ അന്ന് വിശേഷിപ്പിച്ചിരുന്നത്

കൂടാതെ ഇൻസ്റ്റഗ്രാമിൽ താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്ക് പത്ത് ലക്ഷം ലൈക്സിന് മുകളിലേക്ക് ഉയരുകയും. അതിനാല്‍ തന്നെ താരം ഇന്‍സ്റ്റാഗ്രാം പരസ്യ രംഗത്തേക്കും സജീവമാവുകയും ചെയ്തു.ഇന്‍സ്റ്റഗ്രാമിന്‍റെ ഇന്‍ഫ്ളുവന്‍സര്‍ മാര്‍ക്കറ്റിങിലും പ്രിയ ഉൾപ്പെട്ടു.

തൃശൂര്‍ക്കാരിയായ പ്രിയ വാര്യര്‍ വിമല കോളേജിലെ ബി കോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനാണ്. സോഷ്യല്‍ മീഡിയയിലെ ഏറ്റവും ശ്രദ്ധേയ താരമായി മാറിയ പ്രിയ സിനിമയില്‍ എത്തുന്നതും ആകസ്മികമായിട്ടായിരുന്നു. ഒമര്‍ ലുലു ചിത്രമായ ഒരു അഡാര്‍ ലവില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആകാന്‍ എത്തിയ ആളായിരുന്നു പ്രിയ. ആദ്യത്തെ സിനിമ ആണെങ്കിലും പ്രിയ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നത് ആദ്യമായിട്ടല്ല. ഹ്രസ്വ ചിത്രങ്ങളിലും സംഗീത ആല്‍ബങ്ങളിലും എല്ലാം മുമ്പ് അഭിനയിച്ചിട്ടുണ്ട് താരം. ഇതിനിടയിൽ സംവിധായകൻ ഒമർ ലുലുവും പ്രിയയും തമ്മിൽ തർക്കത്തിലായതും വാർത്തയായിരുന്നു. ഗാനത്തിലൂടെ പ്രിയക്ക് ലഭിച്ച സ്വീകാര്യത മുൻനിർത്തി പ്രിയ വാര്യര്‍ക്ക് മുഴുവന്‍ പ്രാധാന്യവും നല്‍കണമെന്ന് അഭിപ്രായമുയര്‍ന്നു. എന്നാല്‍ അതിനോട് യോജിക്കാൻ സംവിധായകൻ തയ്യാറായില്ല. തുടർന്ന് പ്രൊഡ്യൂസര്‍ അസോസിയേഷനും ഫെഫ്കയുമെല്ലാം ഇടപെട്ടാണ് ഈ പ്രശ്‌നം പരിഹരിച്ചത്.

അങ്ങനെ ആദ്യ ചിത്രം ഇറങ്ങുന്നതിന് മുന്നേ തന്നെ ദേശീയ തലത്തിൽ താരമായ പ്രിയയെ പിന്നീട് ആരാധകർ തന്നെ സോഷ്യൽ മീഡിയയിലൂടെ അക്രമിക്കുന്നതാണ് കണ്ടത്. പിന്നീട് അങ്ങോട്ട് താരവും സിനിമയുമായി ബന്ധപ്പെട്ട് വരുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളിൽ എല്ലാം താരത്തിനെതിരെ കമന്റുകൾ ഉയർന്നു. ചിത്രത്തിന്റേതായി പിന്നീട് പുറത്തിറങ്ങിയ ഗാനത്തിന് പോലും ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ഡിസ്‌ലൈക്ക് നേടുന്ന യൂട്യൂബ് വീഡിയോ ആയി മാറേണ്ടി വന്നു. പ്രിയയുടെ അഭിനയം മോശമാണെന്നും, ചിത്രത്തിന്റെ നിലവാരമില്ലായ്‌മയാണ് ഗാനത്തിൽ പോലും കാണാൻ സാധിക്കുന്നത് എന്ന തരത്തിൽ വിമർശനങ്ങൾ ഉയർന്നു.

ഇത്തരം വിമർശനങ്ങൾ ഉയർന്നിരുന്ന ഘട്ടങ്ങളിൽ പോലും പ്രിയയുടെ സോഷ്യൽ മീഡിയ ഫാൻസിന്റെ എണ്ണം വർധിച്ചു കൊണ്ടിരുന്നു. താരം കൂടുതൽ ശ്രദ്ധ ആകർഷിക്കുകയും നിരവധി അന്താരാഷ്ട്ര കമ്പനികൾ പ്രിയയെ മോഡൽ ആക്കുകയും ചെയ്തു. പോയ വർഷം ഗൂഗിൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ വനിതയുടെ പേര് ആലിയ ഭട്ടോ, പി.വി സിന്ധുവോ അല്ല അത് ഈ തൃശൂർകാരിയായ പ്രിയ പ്രകാശ് വാര്യരുടെ പേരാണ്.

പിന്നീട് അങ്ങോട് മോളിവുഡിൽ നിന്ന് ബോളിവുഡിലേക്ക് ആയിരുന്നു പ്രിയയുടെ യാത്ര. ആദ്യ ചിത്രം റിലീസ് ആകുന്നതിന് മുന്നേ തന്നെ തന്റെ ആദ്യ ബോളിവുഡ് ചിത്രമായ ശ്രീദേവി ബംഗ്ലാവിന്റെ ഷൂട്ടിങ്ങും ആരംഭിച്ചു.

അങ്ങനെ നീണ്ട ഒരു വർഷത്തിന് ശേഷം നാളെ ഫെബ്രുവരി 14 വാലന്റൈൻസ് ദിനത്തിൽ പ്രിയയുടെ സിനിമ 5 ഭാഷകളിൽ ഒരേസമയം റിലീസ് ആവുകയാണ്.

This post was last modified on February 13, 2019 6:44 pm