പ്രശസ്ത ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ രാം ഗോപാൽ വര്‍മ്മ അഭിനയ രംഗത്തേക്ക്. അഗസ്ത്യ മഞ്ജുവുമായി ചേര്‍ന്ന് സംവിധാനം ചെയ്യുന്ന കോബ്ര എന്ന ചിത്രത്തിലാണ് ആര്‍.ജി.വി ആദ്യമായി ക്യാമറക്ക് മുന്നിൽ എത്തുന്നത്. ആര്‍ എന്ന ഇന്‍റലിജന്‍സ് ഓഫീസറായാണ് അദ്ദേഹം വേഷമിടുന്നത്.
എന്‍.ടി.ആറിന്റെ ജീവിതത്തെ ആസ്പദമാക്കി രാം ഗോപാൽ വര്‍മ്മ സംവിധാനം ചെയ്ത ‘ലക്ഷ്മിയുടെ എന്‍.ടി.ആര്‍’ തീയറ്ററുകളിലെത്താൻ ഇരിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നത്. അമിതാബ് ബച്ചന്‍ ഉള്‍പ്പെടെയുള്ള മുന്‍നിര ബോളീവുഡ് താരങ്ങള്‍ ആര്‍.ജി.വി അഭിനയ രംഗത്തേക്ക് സ്വാഗതം ചെയ്തു.
എന്റെ ജന്മദിനമായ ഇന്ന് കരിയറില്‍ ആദ്യമായി ഞാന്‍ ഒരു അഭിനേതാവായി തുടക്കംകുറിക്കുകയാണ്. നിങ്ങള്‍ എന്നെ അനുഗ്രഹിച്ചില്ലെങ്കിലും കുഴപ്പമില്ല, നന്ദി’, സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ആര്‍ജിവി ട്വീറ്റ് ചെയ്തു
Leave a Comment