X

‘ആരാധകരുടെ ഇത്തരം ട്രോളുകള്‍ നിയന്ത്രിക്കേണ്ടത് സൂപ്പര്‍ താരങ്ങള്‍’: രോഷത്തോടെ രഞ്ജിനി

ഇത്തരം ട്രോളുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ തനിക്ക് എളുപ്പം കഴിയുമെന്നും ഇതേവര്‍ക്കും ഒരു പാഠമായിരിക്കട്ടെയെന്നും രഞ്ജിനി പറയുന്നു.

ചിത്രം എന്ന സിനിമയിലെ തന്റെയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ വച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ട്രോളിന് ഫേസ്ബുക്കിലൂടെ മറുപടി നൽകികൊണ്ട് മുൻകാല നായിക രഞ്ജിനി. സ്ത്രീകളുടെ മനോവികാരങ്ങളെ വ്രണപ്പെടുത്തുന്ന ട്രോളുകള്‍ ഇറക്കുന്നതിന് ഫാന്‍സിന് താക്കീതു നല്‍കേണ്ടത് സൂപ്പര്‍ഹീറോകള്‍ തന്നെയാണെന്ന പ്രസ്താവനയുമായാണ് നടി രഞ്ജിനി രംഗത്തെത്തിയത്.

പ്രായക്കൂടുതലാണെന്ന് പറഞ്ഞ് പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ അവളുടെ വിവാഹം കഴിഞ്ഞ് രണ്ടു വര്‍ഷത്തിനു ശേഷം കാണുന്ന പുരുഷന്‍ എന്ന തലക്കെട്ടോടെയാണ് ട്രോള്‍. ട്രോള്ളിൽ ആദ്യം ‘ചിത്രം’ എന്ന സിനിമയിലെ ഇരുവരുടെയും ചിത്രങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. മോഹൻലാലിന്റെ പഴയ ഫോട്ടോയും രഞ്ജിനിയുടെ ഇപ്പോഴത്തെ വണ്ണമുള്ള പുതിയ ഫോട്ടോയുമാണ് ട്രോളന്മാർ ഉപയോഗിച്ചിരിക്കുന്നത്.

ട്രോളിനു മറുട്രോളായി മോഹന്‍ലാലിന്റെ പില്‍ക്കാലത്തെ ഫോട്ടോകളും ചേര്‍ത്തു വച്ചു കൊണ്ടാണ് ഫേസ്ബുക് പോസ്റ്റിലൂടെ രഞ്ജിനി മറുപടി നൽകിയിരിക്കുന്നത്. ഭര്‍ത്താവാണ് ഇതിനു സഹായിച്ചതെന്നും രഞ്ജിനി പറയുന്നു. ഇത്തരം ട്രോളുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ തനിക്ക് എളുപ്പം കഴിയുമെന്നും ഇതേവര്‍ക്കും ഒരു പാഠമായിരിക്കട്ടെയെന്നും രഞ്ജിനി പറയുന്നു.