X

റിമ ദാസിന്റെ ‘ബുള്‍ബുള്‍ കാൻ സിംഗ്’; ഇന്ത്യൻ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെൽബൺ ഉദ്ഘാടനചിത്രം

ചിത്രം 2018 ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലാണ് ആദ്യം പ്രദര്‍ശിപ്പിച്ചത്.

അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയയായ ഇന്ത്യൻ ചലച്ചിത്രകാരിയാണ് റിമാ ദാസ്. വില്ലേജ് റോക്സ്റ്റാര്‍ എന്ന ഒറ്റച്ചിത്രത്തോടെ ശ്രദ്ധേയയായ സംവിധായികയുടെ പുതിയ ചിത്രമാണ് ബുള്‍ബുള്‍ കാൻ സിംഗ്. ഇത്തവണത്തെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണിലെ ഉദ്ഘാടനചിത്രമായി ഈ സിനിമ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.

ചിത്രം 2018 ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലാണ് ആദ്യം പ്രദര്‍ശിപ്പിച്ചത്. ചിത്രം ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത റിമാ ദാസ് തന്നെയാണ് സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്. ഓഗസ്റ്റ് എട്ടിന് ആണ് ചലച്ചിത്രോത്സവം തുടങ്ങുക. റിമാ ദാസ് ആദ്യമായി സംവിധാനം ചെയ്‍ത വില്ലേജ് റോക്സ്റ്റാറിന് മികച്ച സിനിമയ്‍ക്കുള്ള ദേശീയ പുരസ്‍കാരം ലഭിച്ചിരുന്നു. ചിത്രത്തിലെ അഭിനയത്തിന് ഭനിത ദാസിന് മികച്ച ബാലതാരത്തിനുള്ള അവാര്‍ഡും ലഭിച്ചിരുന്നു. അസമിലെ ബുള്‍ബുള്‍ എന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രമാണ് ബുള്‍ബുള്‍ കാൻ സിംഗ്.

This post was last modified on July 10, 2019 8:32 am

Leave a Comment