X

ആർജെ മാത്തുക്കുട്ടി സംവിധായകനാകുന്നു: ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസൻ; ആസിഫ് അലി നായകനാകുന്ന ‘കുഞ്ഞെല്‍ദോ’

ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.

ആസിഫ് അലി ചിത്രത്തിലൂടെ സംവിധയകനാകാൻ ഒരുങ്ങി ആർ.ജെ മാത്തുക്കുട്ടി. റേഡിയോ ജോക്കിയായും ചാനല്‍ അവതാരകനായും ശ്രദ്ധേയനായ വ്യക്തിയാണ് ആർ.ജെ മാത്തുക്കുട്ടി. കുഞ്ഞെല്‍ദോ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിൽ ആസിഫ് അലിയാണ് നായകൻ.

ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. ശ്രീനിവാസന്‍ ക്രിയേറ്റീവ് ഡയറക്ടറായി ചിത്രത്തിനൊപ്പമുണ്ട്. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കോമഡി എന്റർടൈനറായിരിക്കും ചിത്രമെന്നാണ് റിപോർട്ടുകൾ.

കുഞ്ഞിരാമായണം, എബി എന്നീ സിനിമകള്‍ക്ക് ശേഷം ലിറ്റില്‍ ബിഗ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രവുമാണ് കുഞ്ഞെല്‍ദോ. സുവിന്‍ വര്‍ക്കിയും പ്രശോഭ് കൃഷ്ണയുമാണ് നിര്‍മ്മാണം. സ്വരൂപ് ഫിലിപ്പാണ് ക്യാമറ. ഷാന്‍ റഹ്മാനാണ് സംഗീത സംവിധാനം.നിരവധി സൂപ്പർഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത വിനീത് ശ്രീനിവാസന്‍ ക്യാമറയ്ക്ക് പിന്നില്‍ മറ്റൊരു ചിത്രത്തിനായി സഹകരിക്കുന്നത് ഇതാദ്യമാണ്.

ആഷിഖ് അബു ചിത്രം വൈറസ്,നവാഗതനായ ദിന്‍ജിത്ത് അയ്യത്താന്റെ സംവിധാനത്തിൽ എത്തുന്ന കക്ഷി അമ്മിണിപിള്ള. എന്നിവയാണ് ആസിഫ് അലിയുടെ പുതിയ ചിത്രങ്ങൾ. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിൽ
എസ് ഐ വേഷത്തിലെത്തിയ സിബി തോമസ് തിരക്കഥയെഴുതുന്ന ചിത്രത്തിലും ആസിഫ് അലി നായകനായി എത്തും. രാജീവ് രവിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
തൊട്ടപ്പന്‍: കണ്ടും കേട്ടും ശീലിച്ച നായക സങ്കല്പങ്ങൾക്ക് ഒരു ഇന്റർവെൽ

This post was last modified on June 5, 2019 6:43 pm

Related Post
Leave a Comment