X

ആദ്യ മുഴുനീള കോമഡി കഥാപത്രവുമായി അപ്പാനി ശരത്ത്; ‘സച്ചിൻ’ ഏപ്രിൽ 12 ന് തിയേറ്ററുകളിലേക്ക്

കോമഡി എന്റെർറ്റൈനെർ ആയി ഒരുങ്ങുന്ന ചിത്രത്തിൽ ധ്യാന് ശ്രീനിവാസൻ, രേഷ്മ രാജൻ, അജു വർഗീസ്, ഹരീഷ് കണാരൻ, തുടങ്ങിയവരും മറ്റുകേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ യുവനടനാണ് അപ്പാനി ശരത്ത്. നിരവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ശരത്ത് ആദ്യമായി ഒരു മുഴുനീള കോമഡി കഥാപാത്രമായി എത്തുകയാണ്. സന്തോഷ് നായർ സംവിധാനം ചെയ്യുന്ന ‘സച്ചിൻ’ എന്ന ചിത്രത്തിലൂടെയാണ് അപ്പാനി ശരത് ‘മാട്ടേൽ ജോസ്’ എന്ന കഥാപത്രവുമായി എത്തുന്നത്. നാട്ടിൻപുറത്തെ ക്രിക്കറ്റ് കളിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.എൽപുരം ജയസൂര്യയാണ്.

കോമഡി എന്റെർറ്റൈനെർ ആയി ഒരുങ്ങുന്ന ചിത്രത്തിൽ ധ്യാന് ശ്രീനിവാസൻ, രേഷ്മ രാജൻ (ലിച്ചി ), അജു വർഗീസ്, ഹരീഷ് കണാരൻ,എന്നിവരാണ് മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജെ.ജെ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം വിഷു റിലീസായി ഇ ഫോർ എന്റെർറ്റൈന്മെന്റ്സ് ഏപ്രിൽ 12 ന് തിയേറ്ററിൽ എത്തിക്കും.

രണ്ടു വര്‍ഷം കൊണ്ട് പന്ത്രണ്ട് സിനിമകളിലാണ് നടന്‍ അഭിനയിച്ചിരുന്നത്. വില്ലന്‍ വേഷങ്ങള്‍ക്കൊപ്പം തന്നെ സഹനടനായും നായകനായും ശരത് മലയാളത്തില്‍ തിളങ്ങിയിരുന്നു. മണിരത്‌നത്തിന്റ ചെക്ക ചിവന്ത വാനം, വിശാലിന്റെ സണ്ടക്കോഴി 2 എന്നീ സിനിമകളിലൂടെ അപ്പാനി ശരത് തമിഴിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു.



This post was last modified on March 16, 2019 4:11 pm