വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം കരസ്ഥമാക്കിയ യുവ നടനാണ് ഷെയിൻ നിഗം. സ്വാഭാവിക അഭിനയം കൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ താരം. അന്തരിച്ച മിമിക്രി,സിനിമ താരം അബിയുടെ മകനാണ്. ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ ,ഫഹദ് ഫാസിൽ എന്നിവർക്കൊപ്പം ഷെയിൻ നിഗവും പ്രധാന വേഷത്തിൽ എത്തിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. മികച്ച പ്രതികരണങ്ങൾ നേടി ചിത്രം പ്രദർശനം തുടരുകയാണ്.
ഒരു സിനിമാ നടനെക്കാൾ ഉപരി തനിക്ക് ഇപ്പോഴും അബിയുടെ മകനായി തന്നെ അറിയപ്പെടാനാണ് ഇഷ്ടമെന്ന് പറയുകയാണ് ഷൈൻ. മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിലാണ് ഷെയിൻ ഇങ്ങനെ പറഞ്ഞത്. കൂടാതെ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ തന്നോടൊപ്പം അഭിനയിച്ച സൗബിൻ ഷാഹിറിനെ കുറിച്ചും ഷെയിൻ സംസാരിക്കുന്നു.
‘സെലിബ്രിറ്റി ലൈ്ഫ് എന്നു പറഞ്ഞാല്‍ എന്താണ്…അങ്ങനെയൊന്നും ചോദിച്ചാല്‍ പറയാന്‍ അറിയില്ല. സിനിമയ്ക്കു പുറത്ത് ഒരു വലിയ സുഹൃത്ത് വലയം ഉണ്ട്. സ്‌കൂളില്‍ നിന്നും കോളജില്‍ നിന്നുമൊക്കെ കിട്ടിയവര്‍. അവര്‍ക്കൊപ്പമാണ് ജീവിതമെന്നു പറയാം. അവര്‍ക്കൊപ്പം പുറത്ത് പോകുമ്പോള്‍ ആളുകള്‍ ചിലപ്പോഴൊക്കെ തിരിച്ചറിയാറുണ്ട്. അവര്‍ സംസാരിക്കാനും സെല്‍ഫിയെടുക്കാനും വരും. നമ്മളും അതിനൊപ്പം കൂടും. പിന്നെ ഇതുപോലെ അഭിമുഖങ്ങളും പരിപാടികളുമൊക്കെയായി പോകുന്നു. അതാണ് സിനിമയിലെത്തിയ ശേഷമുള്ള വ്യത്യാസം. അല്ലാതെ സെലിബ്രിറ്റി ലൈഫ് എങ്ങനെ എന്നൊന്നും പറയാന്‍ അറിയില്ല.
പുറത്തു പോകുമ്പോള്‍ ചിലപ്പോഴൊക്കെ ആളുകള്‍ തിരിച്ചറിഞ്ഞ് സംസാരിക്കാന്‍ വരുമെന്നു പറഞ്ഞില്ലേ…അതില്‍ പലര്‍ക്കും ഞാന്‍ അബിയുടെ മകനും, അബീക്കയുടെ മകനുമൊക്കെയാണ്. അവര്‍ക്കെന്റെ പേര് അറിയില്ല. പക്ഷേ അബിയുടെ മകനാണ് എന്നറിയാം. ഉപ്പയുടെ ഷോകളും സിനിമകളും കണ്ടുകൂടിയ ഇഷ്ടം എനിക്കും കൂടി തരുന്നു. സിനിമാ ലോകത്തും അങ്ങനെ തന്നെ. അങ്ങനെ കേള്‍ക്കുന്നതും അറിയപ്പെടുന്നതുമാണ് ഏറ്റവും ഇഷ്ടം. എന്നും അങ്ങനെ തന്നെയായിരിക്കട്ടെ’- ഷെയിൻ പറയുന്നു
‘ഒമ്പതാം ക്ലാസ് വെക്കേഷന്‍ മുതല്‍ക്കേ എനിക്ക് സൗബിക്കയെ പരിചയമുണ്ട്. എപ്പോഴും സംസാരിക്കാന്‍ ഇഷ്ടമുള്ള, എവിടെയെങ്കിലും വച്ചു കണ്ടാല്‍ ഓടി വന്നു കൈപിടിച്ച് മിണ്ടാറുള്ള മനുഷ്യരില്ലേ അവരെ പോലെയാണ് എനിക്ക് സൗബിക്കയും. ആ സ്‌നേഹബന്ധം തന്നെയാണ് കുമ്പളങ്ങിയിലെ കെമിസ്ട്രിയും എന്നെനിക്കു തോന്നുന്നു. സൗബിക്ക എന്ന മനുഷ്യനോടുള്ള അടുപ്പമായിരിക്കാം ആ കഥാപാത്രവുമായി കൂടുതല്‍ അടുപ്പം തോന്നിപ്പിച്ചത്.’- ഷെയിൻ കൂട്ടി ചേർത്തു
This post was last modified on March 7, 2019 12:33 pm
Leave a Comment