X

റിമി ടോമി വിവാഹ മോചനത്തിനൊരുങ്ങുന്നു; കുടുംബകോടതിയില്‍ ഹർജി ഫയൽ ചെയ്‌തതായും റിപോർട്ടുകൾ

എറണാകുളം കുടുംബകോടതിയില്‍ ഏപ്രിൽ പതിനാറിന് ഇരുവരും വിവാഹ മോചന ഹർജി ഫയൽ ചെയ്തു എന്നാണ് റിപോർട്ടുകൾ

പ്രശസ്ത ഗായികയും അവതാരികയുമായ റിമി ടോമി വിവാഹ മോചനത്തിനൊരുങ്ങുന്നു. എറണാകുളം കുടുംബകോടതിയില്‍ ഏപ്രിൽ പതിനാറിന് ഇരുവരും വിവാഹ മോചന ഹർജി ഫയൽ ചെയ്തു എന്നാണ് റിപോർട്ടുകൾ. എന്നാൽ ഇത് സംബന്ധിച്ച് സ്ഥിരീകരണമൊന്നും ഗായികയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

മീശമാധവന്‍ എന്ന ചിത്രത്തില്‍ ചിങ്ങമാസം വന്നുചേര്‍ന്നാല്‍ എന്ന പാട്ടിലൂടെ മലയാള സിനിമയിൽ സജീവമായി മാറിയ റിമി നിരവധി ടെലിവിഷൻ സ്റ്റേജ് ഷോകളിലും അവതരികയായും തിളങ്ങിയിരുന്നു.കൂടാതെ തിങ്കൾ മുതൽ വെള്ളി വരെ എന്ന ജയറാം ചിത്രത്തിൽ നായികയായി എത്തുകയും ചെയ്തിരുന്നു.

11 വര്‍ഷത്തെ വിവാഹജീവീതത്തിനു ശേഷമാണ് ഇവർ പിരിയുന്നത്. 2008ലാണ് റോയ്സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം നടന്നത്. പരസ്പര സമ്മതത്തോടെയാണ് ഇരുവരും പിരിയുന്നതെന്ന് അടുത്ത സുഹൃത്തുക്കൾ പറയുന്നതായും വാർത്തകൾ ഉണ്ട്. 2 മ്യുച്വല്‍ കണ്‍സെന്റ് ആയതിനാല്‍ ആറുമാസത്തിനുള്ളില്‍ ഇവര്‍ക്ക് വിവാഹമോചനം ലഭിക്കുമെന്നാണ് സൂചന.

റിമി സിനിമയിൽ അഭിനയിക്കുന്നതിൽ ഭർത്താവിന് അതൃപ്തിയുള്ളതായും. ആദ്യ ചിത്രത്തിന് ശേഷം അദ്ദേഹം തന്റെ അതൃപ്തി അറിയിച്ചിരുന്നതെയും റിമി ടോമി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

This post was last modified on May 2, 2019 4:05 pm