X

നടിയുടെ പെരുമാറ്റം കാരണം കൂടെകൂട്ടില്ലെന്ന് സംഘടന; അവരിപ്പോള്‍ ദേശീയ താരമാണെന്ന് രാംഗോപാല്‍ വര്‍മ

നടിയുടെ പ്രതിഷേധം ഇപ്പോള്‍ പൊലീസ് കേസ് ആയി മാറിയിരിക്കുകയാണ്

സിനിമയിലെ ലൈംഗിക ചൂഷണത്തിനും, അവസരങ്ങള്‍ കിട്ടാത്തതിലും അഭിനേതാക്കളുടെ സംഘടനയില്‍ അംഗത്വം തരാത്തതിനും എതിരേ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് ഓഫിസിന്റെ മുന്നില്‍ പരസ്യമായി വസ്ത്രമഴിച്ച് പ്രതിധേഷിച്ച നടി ശ്രീ റെഡ്ഡിക്കെതിരേ കര്‍ശന നിലപാടുമായി തെലുഗ് അഭിനേതാക്കളുടെ സംഘടനയായ മൂവി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍. ഇത്തരം സ്വഭാവം കൊണ്ടു നടക്കുന്ന ഒരാള്‍ക്ക് സംഘടനയില്‍ അംഗത്വം നല്‍കാന്‍ കഴിയില്ലെന്നാണ് എംഎഎ ഭാരവാഹികള്‍ പറയുന്നത്.

അവരുടെ പെരുമാറ്റംകൊണ്ടു തന്ന സംഘടനയില്‍ അംഗത്വം കൊടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട്- എംഎഎ ഓഫിസ് ഭരവാഹിയായ ശിവാജി രാജ മാധ്യമങ്ങളെ അറിയിച്ചു. സംഘടനയില്‍ അംഗ്വതം നല്‍കുന്നതുമായി ബന്ധപ്പെട്ട് ശ്രീ റെഡ്ഡിക്ക് നേരത്തെ അപേക്ഷഫോം നല്‍കിയതായിരുന്നുവെന്നും എന്നാലത് പൂരിപ്പിച്ച് നല്‍കാന്‍ അവര്‍ തയ്യാറായിരുന്നില്ലെന്നും രാജ പറയുന്നു.

താന്‍ മൂന്നു ചിത്രങ്ങളില്‍ അഭിനയിച്ച ഒരു നടിയായിട്ടും പലതവണ ആവിശ്യപ്പെട്ടിട്ടുപോലും മൂവി ആര്‍ട്ടിസ്റ്റ് അസോസിയേഷനില്‍ അംഗത്വം നല്‍കാന്‍ തയ്യാറാകുന്നില്ലെന്നായിരുന്നു ശ്രീ റെഡ്ഡിയുടെ ആരോപണം. പൊതുസഥലത്ത് പരസ്യമായി വസ്ത്രം അഴിച്ച് പ്രതിഷേധിച്ചതിന്റെ പേരില്‍ ശ്രീ റെഡ്ഡിക്കെതിരേ പൊലീസ് കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്.

അതേസമയം, ശ്രീ റെഡ്ഡി ഇപ്പോള്‍ ഒരു ദേശീയ താരം ആയി മാറിയിരിക്കുകയാണെന്നാണ് രാംഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്തിരിക്കുന്നത്. മുംബൈയില്‍ ഉള്ളവര്‍ക്ക് പവന്‍ കല്യാണ്‍ ആരാണെന്ന് അറിയില്ലായിരിക്കും, പക്ഷേ അവര്‍ പോലും ഇപ്പോള്‍ ശ്രീ റെഡ്ഡിയെക്കുറിച്ച് സംസാരിക്കുകയാണെന്നും വര്‍മ ട്വീറ്റില്‍ പറയുന്നു.

This post was last modified on April 9, 2018 12:43 pm

Related Post
Leave a Comment