X

മനസ്സില്‍ നോവായി മാറിയ വാപ്പയുടെ രാത്രിയുള്ള മടങ്ങിപ്പോക്ക്, സുഡുവിനടുത്ത് വന്ന് വാപ്പ പറയുന്ന ‘ഫാദര്‍’ എന്ന ഡയലോഗ്; ഓരോ പ്രിയപ്പെട്ട രംഗങ്ങളും ഇനി വായിച്ചറിയാം

ഗോവന്‍ ചലച്ചിത്ര മേളയിലും ഐഎഫ്എഫ്‌കെയിലും തെരഞ്ഞെടുക്കപ്പെട്ട ചിത്രം കഴിഞ്ഞ വര്‍ഷത്തെ മലയാള സിനിമയുടെ അഭിമാനമായിമാറിയിരുന്നു.

നവാഗതനായ സക്കരിയയുടെ സംവിധാനത്തിൽ മലപ്പുറത്തെ ഫുട്ബോൾ ആവേശവും, സ്‌നേഹിക്കാന്‍ മാത്രമറിയുന്ന ഒരു കൂട്ടം നാട്ടിന്‍ പുറത്തുകാരുടെ ജീവിതവും പ്രേക്ഷകർക്ക് മുൻപിൽ എത്തിച്ച ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. സക്കരിയയും മുഹ്സിന്‍ പെരാരിയും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ പല ഡയലോഗുകളും ഇന്നും പ്രേക്ഷകരുടെ മനസിൽ നിറഞ്ഞുനിൽക്കുകയാണ്.

2018 ൽ പ്രേക്ഷർ നെജിലേറ്റിയ  ചിത്രത്തിന്റെ തിരക്കഥ വായിക്കാന്‍ ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് അവസരമൊരുങ്ങിയിരിക്കുകയാണ്. ‘ഫിലിംകമ്പാനിയന്‍’ ആണ് ചിത്രത്തിന്റെ തിരക്കഥ പ്രസിദ്ധീകരിച്ചിരിക്കുന്നത്.ഗോവന്‍ ചലച്ചിത്ര മേളയിലും ഐഎഫ്എഫ്‌കെയിലും തെരഞ്ഞെടുക്കപ്പെട്ട ചിത്രം കഴിഞ്ഞ വര്‍ഷത്തെ മലയാള സിനിമയുടെ അഭിമാനമായിമാറിയിരുന്നു.

പ്രേക്ഷകരുടെ മനസ്സില്‍ നോവായി മാറിയ വാപ്പയുടെ രാത്രിയുള്ള മടങ്ങിപ്പോക്ക്, സുഡുവിനടുത്ത് വന്ന് വാപ്പ പറയുന്ന ‘ഫാദര്‍’ എന്ന ഡയലോഗ്, പ്രേക്ഷകര്‍ക്കാശ്വാസം നല്‍കിയ ഓട്ടോയില്‍ നിന്ന് പാസ്‌പോര്‍ട്ട് ഉയര്‍ത്തിക്കാട്ടിയുള്ള ‘മജീ’ എന്ന വിളി, ഒടുവില്‍ വാപ്പയുമായി വീട്ടില്‍ വന്നു കയറുന്ന മജിയെ നോക്കിയുള്ള ഉമ്മയുടെ സ്‌നേഹം നിറഞ്ഞ കണ്ണുനീര്‍ അങ്ങനെ ചിത്രത്തിലെ ഓരോ പ്രിയപ്പെട്ട രംഗങ്ങളും  ഇനി പ്രേക്ഷകർക്ക് വായിച്ചറിയാം.