വഡോദരയിലെ പ്രതാപ് നഗറിനും ദബോയ് റെയിൽവേ ലൈൻ നും ഇടയിലുള്ള ഇടുങ്ങിയ റെയിൽ പാതയിൽ റെയിൽ ബോഗി കത്തി അമരുന്നത് കണ്ടുകൊണ്ടാണ് പ്രദേശവാശികൾ ഈ ഞായറായഴ്ച ഉണർന്നത്. നാരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായിരുന്നു ഇത്. ഗുജറാത്ത് കലാപത്തെ തുടർന്ന് 2002 ഫെബ്രുവരി 27 ന് സബർമതി എക്സ്പ്രെസ്സിൽ 59 ഓളം കർസേവക് പ്രവർത്തകർ കൊല്ലപ്പെട്ട രംഗമാണ് പുനരാവിഷ്കരിക്കപ്പെട്ടത്.
വെസ്റ്റേൺ റെയിൽവേയുടെയും വഡോദര ഫയർ ഡിപ്പാർട്ടുമെൻറും അനുമതിയോടെ ആയിരുന്നു ഈ രംഗങ്ങൾ ചിത്രീകരിച്ചത്.
കൂടാതെ ചിത്രീകരണം ട്രെയിൻ ഗതാഗതത്തെ ഒരുതരത്തിലും ബാധിച്ചിട്ടില്ലന്നും, ചിത്രികരണത്തിനായുള്ള ബോഗിയും റെയിൽവേ തന്നെയാണ് നൽകിയതെന്നും . ഇത് മോക്ക് ഡ്രിൽ പരിപാടികൾക്കായി ഉപയോഗിച്ചിരുന്ന ബോഗി ആണെന്നും വെസ്റ്റേൺ റെയിൽവേ
പി.ആർ.ഓ ഖേംരാജ് മീന ഇന്ത്യൻ എക്സ്പ്രെസ്സിനോട് പറഞ്ഞു.
എന്നാൽ അത്തരമൊരു ഡോക്യുമെന്ററിയെ പറ്റി തനിക്ക് ഒരറിവുമില്ലന്നാണ് വഡോദര ബി.ജെ.പി എംപിയും സിറ്റി യൂണിറ്റ് പ്രസിഡന്റുമായ രഞ്ജൻ ഭട്ട് പറയുന്നത്.
This post was last modified on March 4, 2019 4:20 pm
Leave a Comment