X

ഇന്ദ്രൻസും പ്രതാപ് പോത്തനും,സയന്‍സ് ഫിക്ഷന്‍ ഹ്രസ്വചിത്രം ‘കെന്നി’ ശ്രെദ്ധേയമാകുന്നു

ഇമ്മാനുവല്‍ എസ് ഫെര്‍ണാണ്ടസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആകാശ് ശീല്‍ ആണ് പ്രധാന കഥാപാത്രമായ കെന്നിയെ അവതരിപ്പിക്കുന്നത്

സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടി മയക്കു മരുന്നിനടിമയായ യുവാവിന്റെ കഥ പറഞ്ഞ ‘കെന്നി’. സയന്‍സ് ഫിക്ഷന്‍ സിനിമകളുടെ പട്ടികയില്‍ പെടുന്ന ചിത്രത്തിൽ നടൻ ഇന്ദ്രൻസും, പ്രതാപ് പോത്തനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഇമ്മാനുവല്‍ എസ് ഫെര്‍ണാണ്ടസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആകാശ് ശീല്‍ ആണ് പ്രധാന കഥാപാത്രമായ കെന്നിയെ അവതരിപ്പിക്കുന്നത്. ഹ്രസ്വചിത്രത്തിനു വേണ്ടി ശരീരഭാരം കുറച്ചതിന്റെ പേരില്‍ ആകാശ് നേരത്തെ ശ്രദ്ധ നേടിയിരുന്നു. ടീം ജാങ്കോ സ്‌പേസ് ആണ് ചിത്രം യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്നത്‌. അച്ചു കൃഷ്ണയാണ് ഛായാഗ്രഹണം. രാഹുല്‍ കണ്ണന്‍, നിബിന്‍ കാസ്പര്‍, മാര്‍കസ്, ഫിന്നി ജോര്‍ജ്, അര്‍ജുന്‍ തോമസ് തുടങ്ങിയവരും ചിത്രത്തിലെത്തുന്നു.

Related Post
Leave a Comment