X

കടുവകളുടെ സംരക്ഷകനായി മക്കൾ സെൽവൻ; ചെന്നൈയിലെ മൃഗശാലയ്ക്ക് വിജയ് സേതുപതിയുടെ വക അഞ്ച് ലക്ഷം

മൃ​ഗശാലയിൽ നിന്ന് ഏതെങ്കിലും ഒരു മൃ​ഗത്തെ ആളുകൾ ദത്തെടുക്കണമെന്നായിരുന്നു മൃ​ഗശാലയിലെത്തിയവരോട് താരത്തിന്റെ അഭ്യർത്ഥന

കടുവാ കുഞ്ഞുങ്ങളുടെ രക്ഷിതാവായി മക്കൾ സെൽവൻ വിജയ് സേതുപതി. ചെന്നൈയിലെ അരിഞ്ചർ അണ്ണാ സുവോളജിക്കൽ പാർക്കിലെ ആരതി, ആദിത്യ എന്നീ വെള്ളക്കടുവാക്കുഞ്ഞുങ്ങളുടെ സംരക്ഷണമാണ് വിജയ് സേതുപതി ഏറ്റെടുത്ത്. ഇവരുടെ സംരക്ഷിക്കുന്നതിന് വേണ്ടി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് മൃ​ഗശാല അധികൃതർക്ക് താരം കൈമാറി.

തന്റെ സുഹൃത്തുക്കളിലൊരാളാണ് മൃ​ഗങ്ങളെ ദത്തെടുക്കുന്നതിനെക്കുറിച്ച് തന്നോട് പറഞ്ഞതെന്ന് വിജയ് സേതുപതി വെളിപ്പെടുത്തി. പിന്നീട് മൃ​ഗശാല അധികൃതരുമായി ബന്ധപ്പെട്ട് ആറുമാസത്തേയ്ക്ക് രണ്ട് കടുവകളെ ദത്തെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ആറ് മാസത്തിന് ശേഷം മറ്റ് മൃ​ഗങ്ങളിലൊന്നിനെ ദത്തെടുക്കാൻ ആലോചനയുണ്ടെന്നും താരം വ്യക്തമാക്കി.

ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെയും ഹൃദയം കവർന്ന വിജയ് സേതുപതി ജയറാമിനൊപ്പം മാർക്കോണി മത്തായിയെന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ പ്രവേശിക്കുകയാണ്. സനിൽ കളത്തിൽ സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിൽ ഒരു പ്രത്യേക വേഷത്തിലാവും വിജയ് സേതുപതിയെത്തുക. കൂടാതെ മലയാളത്തിന്റെ മരുമകനെന്ന വിശേഷണം കൂടിയുണ്ട് താരത്തിന്. വിജയ് സേതുപതിയുടെ ഭാര്യ ജെസി മലയാളിയാണ്.

Related Post
Leave a Comment