തമിഴ് സിനിമ ലോകത്തിലെ ‘ക്യാപ്റ്റന്‍’ വിജയ്കാന്തിന്റെ 29 ആം വിവാഹവാര്‍ഷികാഘോഷത്തിന്റെ ചിത്രങ്ങള്‍ പുറത്തു വന്നിരിക്കുന്നത് അദ്ദേഹത്തിന്റെ ആരാധാകരെയും പാര്‍ട്ടി പ്രവര്‍ത്തകരെയും കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുന്നത്. രോഗബാധിതനായിരുന്ന വിജയാകാന്തിന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗിത ഉണ്ടായിരിക്കുന്നുവെന്നതാണ് പുതിയ ചിത്രങ്ങളിലൂടെ വ്യക്തമാകുന്നത്. ഇതു തന്നെയാണ് എല്ലാവരേയും അഹ്ലാദിപ്പിക്കുന്നതും.
അമേരിക്കയിലായിരുന്നു വിജയകാന്തിന്റെ വിവാഹവാര്‍ഷികാഘോഷം. ഭാര്യ പ്രേമലതയ്ക്കൊപ്പം ഉള്ളതും മകന് ഷണ്മുഖ പാണ്ഡ്യനൊപ്പം ഉള്ളതുമായ ചിത്രങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്. എല്ലാ ചിത്രങ്ങളിലും വളരെ ഉല്ലാസവാനായാണ് വിജയകാന്തിനെ കാണാനാകുന്നത്. ആരോഗ്യസ്ഥത മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറിലാണ് ചികിത്സയ്ക്കായി വിജയകാന്തിനെ അമേരിക്കയില്‍ കൊണ്ടുപോയത്. താരത്തിന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെയുടെ അണികള്‍ക്കോ ആരാധകര്‍ക്കോ കാര്യമായ വിവരം ഇല്ലായിരുന്നു. ഈ ചിത്രങ്ങളോട് ഇതുവരെയുള്ള ഭയം ഒഴിഞ്ഞിരിക്കുകയാണെന്ന് എല്ലാവരും പറയുന്നത്.
തമിഴ്നാട് നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വരെ ആയി രാഷ്ട്രീയ രംഗത്ത് മുന്നേറ്റം നടത്തിയ വിജയകാന്തിന് പിന്നീട് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തിരിച്ചടി ഉണ്ടായെങ്കിലും ദ്രാവിഡ മണ്ണിലെ നിര്‍ണായക കക്ഷി തന്നെയായിരുന്നു ഡിഎംഡികെ. ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തില്‍ തമിഴ് രാഷ്ട്രീയത്തില്‍ വ്യക്തമായ ഇടപെടലിന് കഴിയുന്ന വിജയകാന്ത് രോഗബാധിതനായി പോയത് പാര്‍ട്ടി അണികളെ വല്ലാതെ വിഷമിച്ചിരുന്നു. ഡിഎംകെയുമായി സഖ്യത്തില്‍ ഏര്‍പ്പെടുന്നതിലെ അവ്യക്തതയും ക്യാപ്റ്റന്റെ അസാന്നിധ്യത്തില്‍ ഉയര്‍ന്നു നിന്നിരുന്നു. ഇനി ഏവര്‍ക്കും അറിയേണ്ടത് തമിഴ്നാട്ടിലേക്ക് എന്ന് തങ്ങളുടെ ക്യാപ്റ്റന്‍ തിരിച്ചു വരുമെന്നാണ്. വന്നുകഴിഞ്ഞാല്‍ രാഷ്ട്രീയത്തില്‍ അദ്ദേഹം സജീവമാകുമോ എന്നതും ആകാംക്ഷയുണര്‍ത്തുന്ന കാര്യമാണ്.
This post was last modified on January 31, 2019 6:22 pm