X

രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നു; ‘കദരം കൊണ്ടാന്’ മലേഷ്യയില്‍ പ്രദർശന വിലക്ക്

നേരത്തെ വിജയ് സേതുപതി ചിത്രം സിന്ദുബാദും മലേഷ്യയില്‍ നിരോധിച്ചിരുന്നു

ചിയാൻ വിക്രം നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘കദരം കൊണ്ടാന്‍’. ചിത്രത്തിന് മലേഷ്യയില്‍ പ്രദർശന വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. സ്പൈ ആക്‌ഷന്‍ ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് രാജ് കമല്‍ ഫിലിംസിന്റെ ബാനറിൽ കമല്‍ഹാസനാണ്. മലേഷ്യന്‍ സെന്‍സര്‍ ബോര്‍ഡാണ് ചിത്രം നിരോധിക്കാന്‍ നിര്‍ദേശം നല്‍കിയത്. മലേഷ്യയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലാണ് ചിത്രം എന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ വാദം. നേരത്തെ വിജയ് സേതുപതി ചിത്രം സിന്ദുബാദും മലേഷ്യയില്‍ നിരോധിച്ചിരുന്നു.

മാധവന്റെ “നളദമയന്തി”യാണ് അവസാനമായി കമല്‍ഹാസന്‍ ഈ വിധം നിര്‍മ്മിച്ചത്. ചിത്രത്തില്‍ കമലഹാസന്റെ മകള്‍ അക്ഷര ഹാസനും അഭിനയിക്കുന്നുണ്ട്. കമലഹാസന്‍ ചിത്രങ്ങളിലെ സ്ഥിരം സംഗീതസംവിധായകനായ ജിബ്രാനാണ് ചിത്രത്തിന് സംഗീതം നല്‍കുക.
ജാ കുമാറും അക്ഷര ഹാസനുമാണ് ചിത്രത്തിലെ നായികമാർ. കമല്‍ഹാസന്റെ അസോസിയേറ്റ് ആയിരുന്ന രാജേഷ് എം സെല്‍വ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘കദരം കൊണ്ടാന്‍’. വിക്രം അഭിനയിക്കുന്ന 56–ാം ചിത്രം കൂടിയാണിത്.