X

ലൂസിഫറിനെ സ്വീകരിച്ച പോലെ മലയാളികൾ പി.എം നരേന്ദ്രമോദിയെയും സ്വീകരിക്കുമെന്ന വിശ്വാസമുണ്ട്; വിവേക് ഒബ്‌റോയ്

ആശയങ്ങളോ തത്ത്വങ്ങളോ മാറ്റിവച്ച് ഒരു ചലച്ചിത്രമെന്ന നിലയിൽ ചിത്രത്തെ സമീപിക്കണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ‘പിഎം നരേന്ദ്ര മോദി’ എന്ന ചിത്രത്തിൽ വിവേക് ഒബ്‌റോയിയാണ് നരേന്ദ്ര മോദിയായി വേഷമിടുന്നത്. ലൂസിഫർ എന്ന മോഹൻലാൽ ചിത്രത്തെ സ്വീകരിച്ചതു പോലെ പി.എം.നരേന്ദ്രമോദി എന്ന ഹിന്ദി ചിത്രത്തെയും സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നതായി വിവേക് ഒബ്‌റോയ്.

പി.എം.നരേന്ദ്രമോദി എന്ന ഹിന്ദി ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് അബുദാബിയിലെത്തിയതായിരുന്നു താരം. ‘പി.എം നരേന്ദ്രമോദി കൊച്ചിയിൽ ഹൗസ്ഫുള്ളായി പ്രദർശിപ്പിക്കുന്നതിൽ സന്തോഷമുണ്ട്. മോദിയെന്ന വ്യക്തിയെ മനസ്സിലാക്കാൻ ഉപകരിക്കുന്ന ചിത്രമാണിത്. ആശയങ്ങളോ തത്ത്വങ്ങളോ മാറ്റിവച്ച് ഒരു ചലച്ചിത്രമെന്ന നിലയിൽ ചിത്രത്തെ സമീപിക്കണം. കേരളീയർക്ക് അത് സാധിക്കും’- വിവേക് ഒബ്‌റോയ് പറഞ്ഞു

ലൂസിഫറിനെയും ആ ചിത്രത്തിലെ എന്റെ കഥാപാത്രത്തെയും ഏറെ ഇഷ്ടപ്പെട്ടവരാണ് നിങ്ങൾ. അതുപോലെ ഈ ചിത്രത്തെയും സ്വീകരിക്കുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും പി.എം.നരേന്ദ്രമോദിയിൽ അഭിനയിക്കാനുള്ള തയാറെടുപ്പിൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയെ കുറിച്ചു ആഴത്തിൽ പഠിക്കുവാൻ സാധിച്ചെന്നും പറയുന്ന വിവേക് ഒബ്‌റോയ് ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് നരേന്ദ്ര മോദിയെന്ന നേതാവ് ഉയർന്നുവന്ന വഴികളെ കുറിച്ചറിയുവാനും കഴിഞ്ഞുവെന്നും വാർത്താ സമ്മേളനത്തിൽ വിവേക് പറഞ്ഞു.

This post was last modified on May 29, 2019 9:22 am

Related Post
Leave a Comment