X

‘ഉറി’ മറ്റ് യുദ്ധ ചിത്രങ്ങളെ പോലെ ഒരു ദേശ സ്നേഹ പ്രചാരണ ചിത്രമല്ല: അനുരാഗ് കശ്യപ്

ജമ്മുകശ്‍മീരില്‍ ഉറിയില്‍ പാക്കിസ്ഥാൻ നടത്തിയ ഭീകരാക്രമണവും അതിന് മറുപടിയായി ഇന്ത്യ പാക്കിസ്ഥാനെതിരെ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കും ആസ്‍പദമാക്കി ഒരുക്കിയ ചിത്രമാണ് ഉറി

ഉറി സിനിമയെ പ്രശംസിച്ച് സംവിധായകൻ അനുരാഗ് കശ്യപ്. ട്വിറ്ററിലൂടെയാണ് താരത്തിന്റെ പ്രതികരണം. വിക്കി കൗശൽ ഇന്ത്യൻ കമാൻഡോയായി വേഷമിടുന്ന ചിത്രമാണ് ഉറി- ദി സർജിക്കൽ സ്ട്രൈക്ക് .

ജമ്മുകശ്‍മീരില്‍ ഉറിയില്‍ പാക്കിസ്ഥാൻ നടത്തിയ ഭീകരാക്രമണവും അതിന് മറുപടിയായി ഇന്ത്യ പാക്കിസ്ഥാനെതിരെ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കും ആസ്‍പദമാക്കി ഒരുക്കിയ ചിത്രമാണ് ഉറി.

‘ഉറി’ മറ്റു ചിത്രങ്ങളെ പോലെ ഒരു പ്രചാരണ ചിത്രമല്ലന്നും,യുദ്ധ പശ്ചാത്തലത്തിലുള്ള സിനിമകൾ തങ്ങളുടെ സൈനികരുടെ വീരവാദങ്ങൾ മുഴക്കുന്ന ചിത്രങ്ങൾ ആയിരിക്കും. അല്ലെങ്കിൽ  ‘കം ആൻഡ് സീ’ പോലെ യുദ്ധ വിരുദ്ധത പ്രകടിപ്പിക്കുന്ന ചിത്രങ്ങൾ ആയിരിക്കാം’ അനുരാഗ് കശ്യപ് പറയുന്നു.

അമേരിക്കൻ യുദ്ധ ചിത്രങ്ങളെ പോലെ ‘ഉറി’ യിൽ തീവ്ര രാജ്യ സ്നേഹം ഇല്ലന്നും അദ്ദേഹം പറയുന്നു.

<blockquote class=”twitter-tweet” data-lang=”en”><p lang=”en” dir=”ltr”>The Jingoism spouted in “Uri” was far lesser than the jingoism I see in American movies or war movies from anywhere across the world. I think we watch everything from the coloured glasses of the time we live in and just don’t trust anyone’s intention.</p>&mdash; Anurag Kashyap (@anuragkashyap72) <a href=”https://twitter.com/anuragkashyap72/status/1084663202519105536?ref_src=twsrc%5Etfw”>January 14, 2019</a></blockquote>
<script async src=”https://platform.twitter.com/widgets.js” charset=”utf-8″></script>

യുദ്ധ വിരുദ്ധ ചിത്രങ്ങൾ കാണാൻ താല്പര്യമുള്ള ആളാണ് താനെന്നും അദ്ദേഹം പറയുന്നു. കൂടാതെ സിനിമയുടെ സാങ്കേതിക മികവിനെയും അദ്ദേഹം പ്രശംസിക്കുന്നുണ്ട്.

This post was last modified on January 14, 2019 3:53 pm