X

മുണ്ടുടുത്ത മോഹന്‍ലാല്‍ വീണ്ടും; ലൂസിഫറിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍

ജൂലൈ 16നു തിരുവനന്തപുരത്ത് ലൂസിഫറിന്റെ ചിത്രീകരണം ആരംഭിക്കും

വീണ്ടും മുണ്ടുടുത്ത് മോഹന്‍ലാല്‍. മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും ആരാധകര്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലൂസിഫറില്‍ മോഹന്‍ലാലിന്റെ വേഷം വെള്ള പൈജാമയും കറുപ്പ് കര മുണ്ടും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന് പുറത്തുവിട്ടു.

ജൂലൈ 16നു തിരുവനന്തപുരത്ത് ലൂസിഫറിന്റെ ചിത്രീകരണം ആരംഭിക്കും. മുംബൈ ആണ് മറ്റൊരു ലൊക്കേഷന്‍. മഞ്ജു വാര്യര്‍, വിവേക് ഒബ്രോയ് എന്നിവരടക്കം വന്‍ താരനിര ചിത്രത്തിലുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ആശീര്‍വാദ് സിനിമാസിന് വേണ്ടി ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

This post was last modified on July 7, 2018 8:06 pm

Related Post
Leave a Comment