X

യഥാര്‍ത്ഥ സെക്സ് രംഗങ്ങള്‍ വേണം; മദ്യം നല്‍കി വദന രതി രംഗങ്ങള്‍ ചിത്രീകരിച്ചു

കാൻ ഫിലിം ഫെസ്റ്റിവലിൽ നിരൂപക പ്രശംസ നേടിയ 'മെക്കൌവ്ബ്, മൈ ലവ്: ഇന്റർമീസ്സോ വിവാദത്തില്‍

കാൻ ഫിലിം ഫെസ്റ്റിവൽ ഏറെ നിരൂപക പ്രശംസ നേടിയ സംവിധായകനാണ് അബ്ദെല്ലത്തിഫ് കെചിച്ചെ. ‘മെക്കൌവ്ബ്, മൈ ലവ്: ഇന്റർമീസ്സോ’ എന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ നിരൂപക പ്രശംസ നേടുകയും, ചർച്ചയാവുകയും ചെയ്തിരുന്നു.

ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത പ്രകാരം സിനിമയിലെ വദന രതി  രംഗങ്ങൾ ചിത്രീകരിക്കുന്നതിനായി അഭിനേതാക്കളിൽ വലിയ സമ്മർദ്ദം ചെലുത്തിയിരുന്നതായി പുറത്ത് വന്നിരിക്കുകയാണ്. അഭിനേതാക്കൾക്ക് താല്പര്യമില്ലാത്ത സെക്സ് രംഗങ്ങളിൽ അഭിനയിക്കാൻ അബ്ദെല്ലത്തിഫ് കെചിച്ചെ അവരെ നിർബന്ധിച്ചിരുന്നു.

യാഥാർത്ഥത്തിൽ ഉള്ള സെക്സ് രംഗങ്ങളായിരുന്നു സംവിധായകന് ആവശ്യം എന്നാൽ താരങ്ങളുടെ വിസ്സമ്മതം വലിയ വിലങ്ങു തടിയായപ്പോൾ തുടർച്ചയായുള്ള നിർബന്ധവും അധിക സമയ ജോലിയും കൂടാതെ താരങ്ങൾക്ക് മദ്യം നൽകിയും അദ്ദേഹം തനിക്ക് ആവശ്യമുള്ള രംഗങ്ങൾ ചിത്രീകരിക്കുകയായിരുന്നു എന്നു ഫ്രെഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘മെക്റ്റൂബ്, മൈ ലൗ: കാന്റോ യുനോ’ എന്ന അദ്ദേഹത്തിന്റെ ചിത്രത്തിന്റെ രണ്ടാം ഭാഗമായിട്ടാണ് ‘മെക്കൌവ്ബ്, മൈ ലവ്: ഇന്റർമീസ്സോ’ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്.

This post was last modified on May 28, 2019 3:24 pm

Related Post
Leave a Comment