X

മുസാഫര്‍ നഗറില്‍ പദ്മാവത് കളിക്കുന്ന തിയറ്ററിനുള്ളില്‍ പെട്രോള്‍ ബോംബ് എറിഞ്ഞു

ഇന്നലെ വൈകുന്നേരം ചന്ദ്രാ ടാക്കീസിലാണ് സംഭവം.

മുസാഫര്‍ നഗറില്‍ പദ്മാവത് കളിക്കുന്ന തിയറ്ററിനുള്ളില്‍ പെട്രോള്‍ ബോംബ് എറിഞ്ഞു. ഇന്നലെ വൈകുന്നേരം ചന്ദ്രാ ടാക്കീസിലാണ് സംഭവം. അജ്ഞാതരായ രണ്ടു പേരാണ് പെട്രോള്‍ ബോംബ് എറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.

തീയറ്റര്‍ കത്തിക്കാനുള്ള ശ്രമമാണ് നാടന്നത് എന്നു പോലീസ് വിശദീകരിച്ചു. ബൈക്കില്‍ എത്തിയ രണ്ടു പേരാണ് പെട്രോള്‍ ബോംബ് എറിഞ്ഞത്. തിയറ്ററിന് കാര്യമായ കെട്ടുപാടുകള്‍ സംഭവിട്ടില്ല.

മുസാഫര്‍നഗറില്‍ മൂന്നു തിയറ്ററുകളിലാണ് പദ്മാവത് പ്രദര്‍ശിപ്പിക്കുന്നത്. ആക്രമണത്തെ തുടര്‍ന്ന് ഈ തിയറ്ററുകളിലെ സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്.

This post was last modified on January 28, 2018 3:09 pm

Related Post
Leave a Comment