X

മോഹന്‍ലാലിന്റെ തുടയില്‍ ഇല്ലാത്ത എന്ത് അശ്ലീലമാണ് സുരാജിന്റെ തുടയിലുള്ളത്?

സെൻസർ ബോർഡിനെതിരെ നടി റിമ കലിങ്കൽ.

സുരാജ് വെഞ്ഞാറമൂടും റിമ കലിങ്കലും പ്രധാന വേഷത്തിലെത്തുന്ന ആഭാസത്തിന്റെ റിലീസ് വൈകാൻ കാരണം സെൻസർ ബോർഡാണെന്ന് റിമ കലിങ്കൽ. പല കാരണങ്ങളും പറഞ്ഞ് സെൻസർ ബോർഡ് ചിത്രത്തിന്റെ സർട്ടിഫിക്കറ്റ് വൈകിപ്പിച്ചു. സുരാജിന്റെ തുട കണ്ടുവെന്നാണ് സെൻസർ ബോർഡ് പറഞ്ഞ ഒരു കാരണം. സുരാജിന്റെ തുട കണ്ടാൽ എന്താണ് പ്രശ്നം? അങ്ങിനെയെങ്കില്‍ പുലിമുരുകനിൽ മോഹൻലാലിന്റെ തുട കാണിച്ചതിൽ പ്രശ്നമില്ലെ എന്ന് ഒരു സുഹൃത്ത് ചോദിച്ചതായി റിമ പറഞ്ഞു.

നമ്മുടെ നാട്ടിൽ നടക്കുന്ന കാര്യങ്ങളെ ചിത്രത്തിൽ വിമർശിക്കാനാവില്ലെന്ന് പറയുന്നതിന് പിന്നിലെ താൽപര്യമെന്താണ്. അങ്ങനെ പറയുമ്പോൾ ഇവിടെ ജനാധിപത്യമുണ്ടെന്ന് വിശ്വവസിക്കാനാകുമോ എന്നും റിമ ചോദിക്കുന്നു.

രാജീവ് രവിയുടെ കളക്ടീവ് ഫേസ് വൺ നിർമ്മിക്കുന്ന ചിത്രം ജൂബിത് നമ്രാഡത് ആണ് സംവിധാനം ചെയ്തിരിക്കുന്നത് ശ്രീനാരായണ ഗുരുവിന്റെ പേരിൽ ഉപയോഗിച്ച ഉദ്ധരണിയും ഗാന്ധിയെ കുറിച്ച് സൂചന നൽകിയതും അനുവദിക്കാനാകില്ലെന്നുമായിരുന്നു സെൻസർ ബോർഡിന്റെ അഭിപ്രായം. ഗുരുവിനോട് തമാശ വേണ്ടെന്നാണ് ഇതിനെ കുറിച്ച് സെൻസർ ബോർഡ് പ്രതികരിച്ചത്.

സുരാജിന്റെ തുട കാണിക്കുന്ന ഭാഗത്ത് ബോർഡിലെ സ്ത്രീകൾ തല കുനിച്ചിരിക്കുകയായിരുന്നുവെന്നും അഭിപ്രായമുണ്ടായി.
ഇതുൾപ്പെടെ 25 കട്ടുകളാണ് സെൻസർ ബോർഡ് നിർദേശിച്ചത്. സർട്ടിഫിക്കറ്റ് ലഭിച്ചെങ്കിലും വിതരണവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൽ കാരണം വീണ്ടും ചിത്രത്തിന്റെ റിലീസ് വൈകുകയാണ്. നേരത്തെ ഏപ്രിൽ 27 ന് പ്രദർശനത്തിനെത്തിക്കാനായിരുന്നു അണിയറ പ്രവർത്തകരുടെ നീക്കം.

രാജീവ് രവി നിര്‍മ്മിക്കുന്ന ‘ആഭാസം’ ആര്‍ഷ ഭാരത സംസ്‌കാരത്തിന്റെ ചുരുക്കെഴുത്താണ്: സംവിധായകന്‍ ജൂബിത്/ അഭിമുഖം

മലയാള സിനിമയില്‍ ഇനി ട്രാന്‍സ് പ്രണയങ്ങള്‍ വരട്ടെ; ആഭാസത്തെ കുറിച്ച് ശീതള്‍ ശ്യാം/ അഭിമുഖം

This post was last modified on April 26, 2018 4:05 pm