X

സെക്സി ദുര്‍ഗ്ഗ ഇനി എസ് ദുര്‍ഗ്ഗ; ഭാവനയ്ക്ക് കത്രിക വെയ്ക്കാന്‍ കഴിയില്ലെന്ന് സനല്‍കുമാര്‍ ശശിധരന്‍

സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് പേര് മാറ്റം

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത വിവാദ ചലച്ചിത്രം സെക്സി ദുര്‍ഗ്ഗ ഇനി എസ്. ദുര്‍ഗ്ഗ. സിനിമയുടെ പേരിനെതിരെ ചിലര്‍ പരാതി നല്‍കിയിരുന്നു. സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് പേര് മാറ്റിയതെന്ന് സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു.

റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ഉള്‍പ്പെടെ നിരവധി രാജ്യാന്തര പുരസ്കാരങ്ങള്‍ നേടിയ സെക്സി ദുര്‍ഗ്ഗയ്ക്ക് എതിരെ സംഘപരിവാര്‍ ഭീഷണിയുമായി രംഗത്ത് വന്നിരുന്നു. സിനിമയുടെ പേര് ഹിന്ദുമത വിശ്വാസത്തെ വ്രണപ്പെടുത്തുന്നു എന്നായിരുന്നു ആരോപണം.

സിനിമ സെന്‍സര്‍ ചെയ്തതതിന് ശേഷം സര്‍ട്ടിഫിക്കറ്റ് അനുവദിക്കണമെങ്കില്‍ പേര് മാറ്റണം എന്നു സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെടുകയായിരുന്നു. ചിത്രത്തിന് യു-എ സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കിയിരിക്കുന്നത്.

തീരുമാനത്തെ കുറിച്ച് സനല്‍കുമാര്‍ ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു, “സുഹൃത്തുക്കളേ, കലയുടെ ഭാഷ വ്യത്യസ്ഥമാണ്. അതിന്റെ അക്ഷരമാല നിങ്ങളുടേതല്ല. അതിന്റെ പദസഞ്ചയം നിങ്ങളുടേതില്‍ നിന്നും തീര്‍ത്തൂം വ്യത്യസ്തം. ഈ ദുര്‍ഗ്ഗ നിങ്ങളുടെ ദുര്‍ഗ്ഗയല്ല. ഇവള്‍ പരിപൂര്‍ണ്ണമായും സെക്സി. ഭാവനയ്ക്ക് നിങ്ങള്‍ക്ക് കത്രിക വെയ്ക്കാന്‍ കഴിയില്ല”

This post was last modified on October 11, 2017 7:45 am

Related Post
Leave a Comment