X

പെറ്റി കേസുകളിലെ തടവുകാര്‍ക്ക് മോചനം: സഹായ ഹസ്തവുമായി ഫിറോസ്‌ മര്‍ച്ചന്റ്

ഫിറോസ് മര്‍ച്ചന്റ് ശ്രദ്ധേയനായിരിക്കുന്നത് യുഎഇ ജയിലുകളിലെ 5,500 തടവുകാര്‍ക്ക് മോചനം സാദ്ധ്യമാക്കാന്‍ സഹായിച്ചുകൊണ്ടാണ്. പെറ്റി കേസുകളില്‍ ജയിലിലടക്കപ്പെട്ട തടവുകാരുടെ മോചനത്തിനായി 20 കോടി രൂപയാണ് ഫിറോസ് ഇതുവരെ ചിലവഴിച്ചത്.

ഫിറോസ് മര്‍ച്ചന്റ് എന്ന ജ്വല്ലറി ഉടമയായ ദുബായ് ബിസിനസുകാരന്‍ ശ്രദ്ധേയനായിരിക്കുന്നത് യുഎഇ ജയിലുകളിലെ 5,500 തടവുകാര്‍ക്ക് മോചനം സാദ്ധ്യമാക്കാന്‍ സഹായിച്ചുകൊണ്ടാണ്. പെറ്റി കേസുകളില്‍ ജയിലിലടക്കപ്പെട്ട തടവുകാരുടെ മോചനത്തിനായി 20 കോടി രൂപയാണ് ഫിറോസ് ഇതുവരെ ചിലവഴിച്ചത്. ഇന്ത്യയില്‍ പ്രത്യേകിച്ച് മഹാരാഷ്ട്രയിലെ ജയിലുകളില്‍ ഇത്തരത്തില്‍ ചെറു കേസുകളില്‍ പെട്ട് ജയിലില്‍ കഴിയേണ്ടി വരുന്ന പുരുഷ, സ്ത്രീ തടവുകാരെ സഹായിക്കാനുള്ള സന്നദ്ധത ഫിറോസ് അറിയിച്ചിട്ടുണ്ട്.

കോടതിയില്‍ കേസ് നടത്താനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തവര്‍ക്കും പിഴയടയ്ക്കാന്‍ കഴിയാത്തത് മൂലം ജയിലില്‍ കഴിയേണ്ടി വരുന്നവര്‍ക്കുമെല്ലാം ഫിറോസിന്റെ നടപടി സഹായകമാകും. എന്നാല്‍ കൊലപാതകം, ബലാത്സംഗം തുടങ്ങി ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളില്‍ പെടുന്നവരെ സഹായിക്കാന്‍ കഴിയില്ലെന്നും ഫിറോസ് മര്‍ച്ചന്റ് വ്യക്തമാക്കിയിട്ടുണ്ട്്. തടവുകാരെ സഹായിക്കാനുള്ള സന്നദ്ധത അറിയിച്ച് മഹാരാഷ്ട്ര ആഭ്യന്തര സെക്രട്ടറിയെ ഫിറോസ് കണ്ടിരുന്നു. ഫിറോസിന്റെ നിര്‍ദ്ദേശം പരിഗണിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

This post was last modified on March 22, 2017 9:52 pm