X

ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ വില്‍പന കുറയുന്നു

20 വര്‍ഷത്തിനിടെ ആദ്യമായി ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ വിപണനം കുറഞ്ഞു. 2015-ലെ ആദ്യത്തെ മൂന്ന് മാസത്തെ വില്‍പന 2014-ലെ അവസാന മൂന്ന് മാസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 14.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് 62 ദശലക്ഷത്തില്‍ നിന്ന് 53 ദശലക്ഷം ഹാന്‍ഡ്‌സെറ്റുകളായി കുറഞ്ഞു. ഇക്കാലയളവിലെ സ്മാര്‍ട്ട് ഫോണ്‍ വില്‍പനയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 7.14 ശതമാനം. കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ സൈബര്‍മീഡിയ റിസര്‍ച്ച് ആണ് ഇക്കണക്കുകള്‍ പുറത്തുവിട്ടത്. ഏഷ്യാ പെസഫിക്കില്‍ 2014-ലെ അതിവേഗം വളരുന്ന മൊബൈല്‍ വിപണിയായിരുന്നു ഇന്ത്യ. 2016 ഓടെ അമേരിക്കയെ മറികടന്ന് ആഗോള സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഇന്ത്യ രണ്ടാമത് എത്തുമെന്ന് കരുതിയിരിക്കവേയാണ് ഈ വാര്‍ത്ത പുറത്തു വരുന്നത്.

http://www.deccanherald.com/content/478225/first-time-20-years-indian.html 

This post was last modified on May 18, 2015 4:58 pm