X

തമ്പി കണ്ണന്താനത്തിന് ഒന്നാമനില്‍ പിഴച്ചു; പ്രണവിന് പിഴച്ചില്ല

മലയാളത്തില്‍ അന്നത്തെ ബിഗ് ബജറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു ഒന്നാമന്‍

സാങ്കേതിക വിദ്യയുടെ അതിപ്രസരമായിരുന്നു തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമന്‍ എന്ന സിനിമ റിലീസ് ചെയത് കാലത്ത് നേരിട്ട വലിയ ആരോപണം. മോഹന്‍ലാല്‍ ചിത്രങ്ങളില്‍ എന്നും വിജയം കണ്ടെത്തിയിരുന്ന തമ്പി കണ്ണന്താനത്തിന് ഒന്നാമനില്‍ പിഴയ്ക്കുകയായിരുന്നു. എന്നാല്‍ ആദി എന്ന ഒറ്റ സിനിമ കൊണ്ട് മലയാളി മനസുകളില്‍ ഇടം പിടിച്ച പ്രണവ് മോഹന്‍ ലാല്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയ ചിത്രമായിരുന്നു അത്.

2011 ല്‍ പ്രണവ് മോഹന്‍ലാല്‍ ചുവടുവച്ച ആദ്യ സിനിമയില്‍ നിന്നും 2018 ആദിയില്‍ എത്തിനില്‍ക്കുമ്പോള്‍ മലയാള സിനിമ വളര്‍ന്നതും ഇതേ സാങ്കേതിക വിദ്യയിലൂടെയായിരുന്നു. പ്രണവിനെ അഭിനയത്തിന്റെ ഹരീശ്രീ പഠിച്ചിച്ചെന്ന് മോഹന്‍ലാല്‍  അനുശോചക്കുറിപ്പില്‍ പറയുമ്പോള്‍, ആദിയിലൂടെ പ്രണവ് നേടിയ താരപദവി 17 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമ്പി കണ്ണന്താനം മനസ്സിലാക്കിയിരിക്കണം.

അക്കാലത്ത് ചിത്രഭൂമിക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ സംവിധായകന്‍ പറയുന്നുണ്ട് ഇനിവരാനിരിക്കുന്നത് മലയാള സിനിമയിലെ പുത്തന്‍ സാങ്കേതിക വിദ്യയുടെ കാലമാണെന്ന്. മലയാളത്തില്‍ അന്നത്തെ ബിഗ് ബജറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു ഒന്നാമന്‍. നാലു കോടിയായിരുന്നു ഒന്നാമന്റെ നിര്‍മാണച്ചിലവ്.

ആക്ഷന്‍ രംഗങ്ങളായിരുന്നു തമ്പി കണ്ണന്താനത്തിന്റെ ചിത്രങ്ങളിലെ പ്രധാന ആകര്‍ഷണം. ഇത്തരം രംഗങ്ങള്‍ തയ്യാറാക്കാന്‍ എന്തുവിലകൊടുക്കാനും തമ്പി തയ്യാറായിരുന്നു. ഒന്നാമന്റെ പണിപ്പുരയില്‍ നിന്നും പ്രണവ് പഠിച്ച ആ പാഠം, ലഭിച്ച നിര്‍ദേശങ്ങള്‍ തന്നെ ആയിരിക്കണം മികച്ച ആക്ഷന്‍ രംഗങ്ങള്‍ മെയ് വഴക്കത്തോടെ ചെയ്യാന്‍, കഠിന പ്രയത്‌നത്തിന് മുതിരാന്‍ പ്രണവിനെ പ്രേരിപ്പിച്ചതും.

Related Post
Leave a Comment