X

വെള്ളപ്പൊക്കം വലച്ചപ്പോള്‍ എലികളെ ആഹാരമാക്കിയ ബീഹാറിലെ ഒരു ഗ്രാമം

ബിഹാറിലെ ബനഹി തോടയിലെ വീട്ടില്‍  രാവിലെ 9 മണിക്ക് ഗൌരിദേവി അവരുടെ 15 വയസ്സുള്ള മകന് എലികളെ നല്കാന്‍ വേണ്ടി കാത്തിരിക്കുകയാണ്. വെള്ളം  കൊണ്ട് ചുറ്റപ്പെട്ട ആ പ്രദേശത്തെ കുടുംബങ്ങളുടെ ആകെയുള്ള ആശ്രയമാണ് എലികള്‍. 

ബീഹാറിലെ സഹസ്ത്രയില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയാണ് ഈ  ഗ്രാമം. ഇവിടുത്തെ  നൂറുകണക്കിന് ഗ്രാമീണര്‍ മറ്റു ഭക്ഷണങ്ങള്‍ ലഭിക്കാത്തതു കാരണം ഇപ്പോള്‍ എലികളെ വേട്ടയാടിപ്പിടിക്കുകയും ഭക്ഷിക്കുകയും ചെയ്യുന്നു.

“ഞങ്ങള്‍ കോസി നദിയിലെ ജലം കൊണ്ട് ചുറ്റപ്പെട്ടിരിക്കുകകയാണ്. പ്രധാന മാര്‍ക്കറ്റിലേക്ക് പോകാനുള്ള എല്ലാ റോഡുകളും വെള്ളം കയറിയിരിക്കുകയാണ്. ഞങ്ങളുടെ പക്കല്‍ ഭക്ഷ്യധാന്യങ്ങള്‍ ഒന്നും തന്നെയില്ല, അതുകൊണ്ട് ഞങ്ങള്‍ എലികളെ പാകം ചെയ്തു കഴിക്കുന്നു.” ഗൌരി ദേവി പറയുന്നു..

ഇവിടുത്തെ ഗ്രാമീണര്‍ ദരിദ്രരായ ദളിത്‌ വിഭാഗത്തില്‍പ്പെട്ടവരാണ്. വെള്ളപ്പൊക്കം അവരുടെ ജീവിതത്തെ കൂടുതല്‍ ദുസഹമാക്കിയിരിക്കുന്നു. സര്‍ക്കാരില്‍ നിന്നും ഇതുവരെ സഹായമോ ഭക്ഷണമോ ഇവരെ തേടി എത്തിയിട്ടില്ല. എവിടെയും വെള്ളം മാത്രമാണ് ഉള്ളത്. കോസി നദിയ്ക്ക് നടുവിലെ ഒരു ദ്വീപായി ഈ ഗ്രാമം മാറിയിരിക്കുന്നു.

വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കുക

 http://goo.gl/TKvlVM

 

This post was last modified on August 8, 2016 5:23 pm