അഴിമുഖം പ്രതിനിധി
പഴങ്ങള്‍, പച്ചക്കറികള്‍, കടല്‍ മത്സ്യങ്ങള്‍, പരിപ്പ് എന്നിവയെല്ലാമടങ്ങുന്ന 24 ഭക്ഷ്യവിഭവങ്ങളുടെ കൂട്ടത്തിനോട് ഏറ്റവുമധികം സംവേദനാത്മകത പുലര്‍ത്തുന്നവര്‍ ഇന്ത്യക്കാരാണ് എന്നാണ് ഇത്തരം ഭക്ഷണങ്ങളുണ്ടാക്കുന്ന അലര്‍ജിയെക്കുറിച്ചുള്ള ഒരു പഠനത്തില്‍ പറയുന്നത്. ഭക്ഷണ പദാര്‍ത്ഥത്തോടുള്ള സംവേദനക്ഷമത, അലര്‍ജിക്ക് കാരണമാകുന്ന വസ്തുക്കളെ തിരിച്ചറിയുന്ന പ്രതിദ്രവ്യങ്ങള്‍ ഉണ്ടാക്കാന്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ പ്രേരിപ്പിക്കുമെങ്കിലും തൊലിപ്പുറമേയുള്ള തടിപ്പോ, ചൊറിച്ചിലോ പോലുള്ള പ്രതികരണങ്ങള്‍ ഉണ്ടാക്കുന്നില്ല.
ചെമ്മീന്‍, എള്ള്, ഗോതമ്പ്, ചോളം, തക്കാളി എന്നിവയോട് യൂറോപ്യന്മാരേക്കാള്‍ (16.2%) സംവേദനക്ഷമത കൂടുതലാണ് ഇന്ത്യക്കാര്‍ക്ക് (26.5%) എന്നാണ് EuroPrevall പഠനം കാണിക്കുന്നത്. അമേരിക്കക്കാരുടെ ഇടയില്‍ പാല്, മുട്ട, ചെമ്മീന്‍, കടല തുടങ്ങിയവയോടുള്ള സംവേദനാത്മകത 13നും 15.9 ശതമാനത്തിനും ഇടയിലാണ്.
എന്നാല്‍ ഭക്ഷണം കഴിച്ചതിന് രണ്ടു മണിക്കൂറിനുള്ളില്‍ വരുന്ന തൊലിപ്പുറമേയുള്ള ചൊറിച്ചിലും തടിപ്പും പോലുള്ളവ ഇന്ത്യക്കാരില്‍ വെറും 1.2 ശതമാനമാണ്.
‘ഭക്ഷണ അലര്‍ജിയുമായി ബന്ധപ്പെട്ട പ്രതിദ്രവ്യങ്ങള്‍ ഇന്ത്യക്കാരിലാണ് ഏറ്റവും കൂടുതല്‍. എന്നാലതിന്റെ രോഗലക്ഷണങ്ങളായി പുറത്തുവരുന്നത് ഏറ്റവും കുറവും. അപ്പോള്‍ ഇന്ത്യന്‍ ജനതയെ സംരക്ഷിക്കുന്ന ചിലതുണ്ട്,’ മൈസൂര്‍ JSS മെഡിക്കല്‍ കോളേജിലെ പ്രൊഫസര്‍ പി എ മഹേഷ് പറഞ്ഞു. എന്നാല്‍ കൃത്രിമ ഭക്ഷണങ്ങളും ടിന്നിലടച്ച ഭക്ഷണവും ഭക്ഷണം കേടുവരാതെ സൂക്ഷിക്കാനുള്ള രാസവസ്തുക്കളും എല്ലാമടങ്ങുന്ന പുതിയ ഭക്ഷണരീതികളും കാലാവസ്ഥാ മാറ്റവും ഈ പ്രതിരോധ സംവിധാനത്തെ മാറ്റുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഈ സംരക്ഷണം നഷ്ടപ്പെട്ടാല്‍ നമുക്ക് കൈകാര്യം ചെയ്യാനാകാത്ത ഭക്ഷ്യ അലര്‍ജിയയുടെ വ്യാപനത്തിലേക്കാണ് നാം നീങ്ങുക.’
European Academy of Allergy and Clinical Immunology യുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ Allergy-യുടെ കഴിഞ്ഞാഴ്ച ഇറങ്ങിയ ലക്കത്തിലാണ് ഈ കണ്ടെത്തലുകള്‍. പാരമ്പര്യ ജീവിത രീതികളില്‍ നിന്നും ആധുനിക ജീവിത ശൈലികളിലേക്ക് പരിവര്‍ത്തനപ്പെടുന്ന ഇന്ത്യ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് ഈ പഠനം നടത്തിയത്.
ഇന്ത്യയില്‍ നിന്നും മൊത്തം ജനവിഭാഗങ്ങളെ പ്രതിനിധീകരിക്കാവുന്ന തരത്തില്‍ കര്‍ണാടകയില്‍ നിന്നാണ് ജനസംഖ്യ മാതൃക എടുത്തത്. പടിഞ്ഞാറന്‍ രീതിയിലുള്ള ജീവിതത്തിലേക്ക് അതിവേഗം മാറുന്ന നഗരമായ ബംഗളൂരുവും പരമ്പരാഗതമായ ഭക്ഷണരീതികളും ഉപയോഗങ്ങളും നിലനിര്‍ത്തുന്ന മൈസൂര്‍ എന്ന ചെറുനഗരവുമാണ് ഇതില്‍ പങ്കാളികളായത്.
മൈസൂരിലെ ജനങ്ങളേക്കാള്‍ ബംഗളൂരുവിലെ ആളുകള്‍ ഭക്ഷണത്തോട് കൂടുതല്‍ സംവേദനക്ഷമത പ്രകടിപ്പിച്ചു. ചെമ്മീനും എള്ളുമായിരുന്നു- 30%- ഇതില്‍ മുന്നിട്ടു നിന്നത്. ഏറ്റവും കുറവ് കടല്‍ ഭക്ഷണവും (0.5%.).
‘കൃത്രിമ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, പ്രത്യേകിച്ചും യുവാക്കള്‍ക്കിടയില്‍, ഉണ്ടാക്കുന്ന പ്രതികൂല സ്വാധീനത്തെക്കുറിച്ച് തെളിവ് നല്‍കുന്ന ഒരു പ്രധാന പഠനമാണിത്, ‘ ഡല്‍ഹിയിലെ പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ അസോസിയേറ്റ് പ്രൊഫസര്‍ ശ്വേത ഖണ്ഡേവാല്‍ പറയുന്നു; ‘പ്രാദേശികമായുണ്ടാക്കുന്ന പച്ചക്കറികളടക്കമുള്ള, പഴക്കമില്ലാത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാന്‍ നാം ബോധപൂര്‍വം ശ്രമിച്ചില്ലെങ്കില്‍ ഇത്തരം അപകടം തടയാനാകില്ല.’
ചില ഭക്ഷണങ്ങളും പൂമ്പൊടിയും തമ്മിലുള്ള പ്രതിപ്രവര്‍ത്തനങ്ങളും ഇന്ത്യക്കാര്‍ക്കിടയിലെ ഉയര്‍ന്ന ഭക്ഷ്യസംവേദനക്ഷമതക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നു.
ഡോക്ടര്‍മാര്‍ പറയുന്നതനുസരിച്ച് ജനസംഖ്യയിലെ 5 മുതല്‍ 6 ശതമാനം വരെ ആളുകള്‍ക്കാണ് ഭക്ഷ്യ അലര്‍ജി. ഡല്‍ഹിയിലെ National Cetnre of Respiratory Allergy, Asthma & Immunology (NCRAAI), Vallabhbhai Patel Chest Institute പഠനം കാണിക്കുന്നത് ഭക്ഷ്യ അലര്‍ജിയുമായി വരുന്ന 60 ശതമാനം രോഗികളില്‍ 4 ശതമാനത്തിനു മാത്രമെ രോഗമുള്ളതായി കണ്ടെത്തുന്നുള്ളൂവെന്നാണ്. മറ്റൊരു വിധത്തില്‍ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ ഒരു കണക്കും ഇല്ല എന്നതാണു നമ്മുടെ പ്രശ്‌നം’: NCRAAIയിലെ ഡോക്ടര്‍ രാജ് കുമാര്‍ വ്യക്തമാക്കുന്നു.
This post was last modified on April 19, 2016 10:34 am
Leave a Comment