X

ബ്രസീല്‍ പ്രസിഡന്റ് ഫ്രഞ്ച് നിര്‍മ്മിത പേനകള്‍ ബഹിഷ്‌കരിക്കുന്നു, ആമസോണ്‍ തീയില്‍ ഇടപെട്ട ഫ്രാന്‍സിനോട് ‘പ്രതികാരം’

മാക്രോണ്‍ രാജി വച്ചാലേ ഇനി ഫ്രാന്‍സുമായി ചര്‍ച്ചയുള്ളൂ എന്നും ബൊല്‍സൊണാരോ പറഞ്ഞു.

ആമസോണ്‍ കാടുകളിലെ തീ അണയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ഇടപെട്ട ഫ്രാന്‍സിനോടുള്ള പ്രതിഷേധസൂചകമായി ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബൊല്‍സൊണാരോ ഇനി മുതല്‍ ഫ്രഞ്ച് പേനകള്‍ ഉപയോഗിക്കില്ല. ഫ്രാന്‍സിലെ ബിക് കമ്പനി നിര്‍മ്മിക്കുന്ന പേനകളാണ് ഔദ്യോഗിക രേഖകളില്‍ ഒപ്പുവയ്ക്കാന്‍ താന്‍ ഉപയോഗിച്ചിരുന്നത് എന്നും ഇത് ഇനി മുതല്‍ ഉപയോഗിക്കില്ല എന്നും ജെയിര്‍ ബൊല്‍സൊണാരോ പറഞ്ഞു.

ആമസോണ്‍ പ്രശ്‌നത്തില്‍ ഫ്രാന്‍സുമായി രൂക്ഷമായ വാഗ്വാദങ്ങളിലാണ് ബ്രസീല്‍. ഫ്രാന്‍സ് അടക്കമുള്ള ജി 7 രാജ്യങ്ങള്‍ തീ അണയ്ക്കാന്‍ സഹായം വാഗ്ദാനം ചെയ്‌തെങ്കിലും ഇത് തങ്ങളുടെ ആഭ്യന്തര കാര്യമാണ് എന്നാണ് ബ്രസീല്‍ പ്രസിഡന്റ് പ്രതികരിച്ചത്. മാക്രോണ്‍ രാജി വച്ചാലേ ഇനി ഫ്രാന്‍സുമായി ചര്‍ച്ചയുള്ളൂ എന്നാണ് ബൊല്‍സൊണാരോ പറഞ്ഞത്.
മാക്രോണ്‍ മാപ്പ് പറഞ്ഞാലേ ഇനി ഫ്രാന്‍സുമായി ചര്‍ച്ചയുള്ളൂ എന്നും ബൊല്‍സൊണാരോ പറഞ്ഞു.

ആമസോണ്‍ കാട്ടുതീ ഒരു ആഗോള പ്രശ്‌നമാണ് എന്നാണ് ജി 7 ഉച്ചകോടിക്കിടെ ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞത്. കാലവസ്ഥാ വ്യതിയാനം സംബന്ധിച്ച ബ്രസീലിന്റെ നിലപാടിനെക്കുറിച്ച് ബൊല്‍സൊണാരോ നുണ പറയുകയാണ് എന്നാണ് മാക്രോണ്‍ ആരോപിച്ചത്. അതേമസമയം മാക്രോണിന് കൊളോണിയല്‍ മനോഭാവമാണ് എന്ന് ബൊല്‍സൊണാരോ അഭിപ്രായപ്പെട്ടു.

This post was last modified on September 1, 2019 4:59 pm