X

കേരളത്തില്‍ പ്രളയ സമയത്ത് ഉപയോഗിച്ച കിര്‍ലോസ്‌കര്‍ പമ്പുകള്‍ മേഘാലയ ഖനി രക്ഷാപ്രവര്‍ത്തനത്തിന്

കിര്‍ലോസ്‌കര്‍ കമ്പനി മേധാവി സഞ്ജയ് കിര്‍ലോസ്‌കറുമായി സംസാരിച്ചതായും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായും ആവശ്യങ്ങള്‍ മനസിലാക്കാനായും ഒരു സംഘത്തെ അയച്ചിട്ടുണ്ടെന്ന് അറിയിച്ചതായും ശശി തരൂര്‍ പറയുന്നു.

മേഖാലയയിലെ ഈസ്റ്റ് ജയന്തിയ ഹില്‍സ് ജില്ലയില്‍ അനധികൃത കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ 15 തൊഴിലാളികള്‍ മരിച്ചിട്ടുണ്ടാകാനാണ് സാധ്യതയെന്ന് എന്‍ഡിആര്‍എഫ് (ദേശീയ ദുരന്ത പ്രതികരണ സേന) അറിയിച്ചതിന് പിന്നാലെ ഖനിയിലെ വെള്ളം പുറത്തെത്തിക്കുന്നതിനായി ശേഷിയേറിയ പമ്പുകള്‍ എത്തിക്കാന്‍ കിര്‍ലോസ്‌കര്‍ കമ്പനി സന്നദ്ധത അറിയിച്ചു. കോണ്‍ഗ്രസ് എംപി ശശി തരൂരാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

കിര്‍ലോസ്‌കര്‍ കമ്പനി മേധാവി സഞ്ജയ് കിര്‍ലോസ്‌കറുമായി സംസാരിച്ചതായും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായും ആവശ്യങ്ങള്‍ മനസിലാക്കാനായും ഒരു സംഘത്തെ അയച്ചിട്ടുണ്ടെന്ന് അറിയിച്ചതായും ശശി തരൂര്‍ പറയുന്നു. കേരളത്തില്‍ പ്രളയ സമയത്ത് ഉപയോഗിച്ച പമ്പുകളും ഉപയോഗിച്ചേക്കുമെന്നും തരൂര്‍ പറയുന്നു.
അതേസമയം നീതികരിക്കാനാവാത്ത വിധമുള്ള അനാസ്ഥയാണ് രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ കാണിച്ചതെന്നും ശശി തരൂര്‍ കുറ്റപ്പെടുത്തി.

തായ്‌ലാന്റ് ഗുഹയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഫുട്‌ബോള്‍ കോച്ചും കുടുങ്ങിയപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യ കിര്‍ലോസ്‌കര്‍ പമ്പുകള്‍ അയച്ചിരുന്നു. മേഘാലയയില്‍ ശേഷി കുറഞ്ഞ 25 എച്ച്പി പമ്പുകളാണ് കൊണ്ടുവന്നത്. 70 അടി ജലനിരപ്പുയര്‍ന്ന ഖനിയില്‍ നിന്ന് വെള്ളം പുറത്തെത്തിക്കാന്‍ ഇവ അപര്യാപ്തമാണ്. പല പമ്പുകളും പ്രവര്‍ത്തിക്കുന്നില്ലെന്നും എന്‍ഡിആര്‍എഫ് പരാതിപ്പെട്ടിരുന്നു. 100 എച്ച്പിയുടെ 10 പമ്പ് എങ്കിലും കുറഞ്ഞത് വേണമെന്നാണ് എന്‍ഡിആര്‍എഫ് ആവശ്യപ്പെട്ടത്.

ഡിസംബര്‍ 13ന് സമീപത്തുള്ള നദിയിലെ വെള്ളപ്പൊക്കത്തില്‍ വെള്ളം ഖനിയിലെത്തിയാണ് തൊഴിലാളികള്‍ ഇവിടെയെത്തിയത്. എന്‍ഡിആര്‍എഫ് ഡ്രൈവര്‍മാര്‍ക്ക് ഖനിയിലിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ദുര്‍ഗന്ധം വരുന്നതിനാല്‍ തൊഴിലാളികള്‍ മരിച്ചിട്ടുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് എന്‍ഡിആര്‍എഫ് അസി.കമാന്റന്റ് പറഞ്ഞിരുന്നു

മേഘാലയയിലെ എലിമാള ഖനത്തിനെതിരെ പോരാടുന്ന ആഗ്നസ് കാർഷിങ്ങിന്റെ വാക്കുകളിലുണ്ട് ആ 15 തൊഴിലാളികളുടെ ജീവിത യാതന

മേഘാലയ: ഖനിയില്‍ നിന്നും ദുര്‍ഗന്ധം വരുന്നതായി റിപ്പോര്‍ട്ടുകള്‍; 15 തൊഴിലാളികളും മരിച്ചു?

This post was last modified on December 28, 2018 12:29 pm