X

കശ്മീര്‍ പാകിസ്താന് വേണ്ട, ഇന്ത്യക്കും കൊടുക്കരുത്; ഷാഹിഹ് അഫ്രീദി

കശ്മീരിനെ സ്വതന്ത്രമാക്കി നിര്‍ത്തുക

കശ്മീര്‍ വിഷയത്തില്‍ പുതിയ വിവാദം സൃഷ്ടിച്ച് പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം. കശ്മീര്‍ പാക്കിസ്ഥാന് വേണ്ടെന്നും എന്നാല്‍ ഇന്ത്യക്ക് നല്‍കരുതെന്നുമാണ് അഫ്രീദി പറഞ്ഞത്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ആയിരുന്നു അഫ്രീദ് കശ്മീര്‍ വിഷയത്തില്‍ അഭിപ്രായം പറഞ്ഞത്.

പാകിസ്താന്‍ കശ്മീരിനെ ആഗ്രഹിക്കുന്നില്ല, എന്നാല്‍ ഇന്ത്യക്ക് നല്‍കുകയുമരുത്. കശ്മീരിനെ സ്വതന്ത്രമാക്കി നിര്‍ത്തുക. മനുഷ്യത്വമവിടെ അതിജീവിക്കട്ടെ. അവിടുത്തെ ജനങ്ങളെ മരണത്തിനു വിട്ടുകൊടുക്കരുത്. പാക്കിസ്താന് കശ്മീര്‍ ആവശ്യമില്ല. അതിന്റെ നാല് പ്രവിശ്യകളും പരിപാലിക്കാന്‍ സാധിക്കില്ല. മനുഷ്യത്വമാണ് ഏറ്റവും വലുത്. ജനങ്ങളവിടെ മരണപ്പെടുന്നത് വലിയ വേദനയാണ് ഉണ്ടാക്കുന്നത്. ഏത് സമുദായത്തില്‍പ്പെട്ടതായാലും മനുഷ്യരുടെ മരണം വേദന തന്നെയാണ്; അഫ്രീദി പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ ശബ്ദം അടിച്ചമര്‍ത്തുന്നതിനായി കശ്മീരില്‍ നിരപരാധികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയാണെന്ന് കഴിഞ്ഞ ഏപ്രിലില്‍ അഫ്രീദി സമൂഹമാധ്യമത്തില്‍ ആരോപിച്ചിരുന്നു.യുഎന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ വിഷയത്തില്‍ ഇടപെടാത്തത് എന്താണെന്നും താരം അന്നു ചോദിച്ചിരുന്നു. സ്വാതന്ത്ര്യത്തിനായി ശബ്ദമുയര്‍ത്തുന്ന നിരപരാധികളെ കശ്മീരില്‍ അടിച്ചമര്‍ത്തുകയാണെന്നും ഭയപ്പെടുത്തുന്നതും അസ്വസ്ഥപ്പെടുത്തുന്നതുമായ സാഹചര്യമാണ് ഇന്ത്യന്‍ അധീന കശ്മീരില്‍ നടന്നുകൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദമുയര്‍ത്തുന്ന നിരപരാധികള്‍ വെടിയേറ്റ് വീഴുകയും അടിച്ചമര്‍ത്തപ്പെടുകയാണെന്നും താരം അഭിപ്രായപ്പെട്ടിരുന്നു.

‘ഞങ്ങള്‍ എന്തു ചെയ്യണമെന്ന് പുറത്തുള്ളവര്‍ പറഞ്ഞുതരേണ്ട’; അഫ്രീദിക്ക് സച്ചിന്റെ മറുപടി

ഞാന്‍ എന്റെ രാജ്യത്തിന്റെ പടയാളി, ക്ഷണിച്ചാലും ഇന്ത്യയില്‍ കളിക്കില്ല; പ്രകോപനവുമായി വീണ്ടും അഫ്രീദി

This post was last modified on November 14, 2018 5:19 pm