X

സമാധാനമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് സല്‍മാന്‍ രാജാവ്: സൗദി യമനില്‍ ചെയ്യുന്നതെന്താണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്

യമനില്‍ സൗദി എല്ലാ മനുഷ്യാവകാശ നിയമങ്ങളും ലംഘിക്കുകയാണെന്നാണ് ആക്ഷേപം

സൗദി അറേബ്യ യമനില്‍ നടത്തുന്നത് രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങളും ലംഘിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണെന്ന് മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്. സമാധാനപരമായി സമരം നടത്തിയ ആളുകളെപ്പോലും തീവ്രവാദികളെന്ന് മുദ്രകുത്തി സൗദി പട്ടാളം ജയിലലടക്കുകയാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹൂതി വിമതര്‍ക്ക് നേരെ സൗദി നേതൃത്വ സഖ്യകക്ഷികള്‍ നടത്തുന്ന ബോംബിംഗ് അന്താരാഷ്ട്ര നിയമങ്ങള്‍ തെറ്റിച്ച് 87 ആക്രമണങ്ങള്‍ നടത്തിയെന്നും 10,000നു മുകളില്‍ സാധാരണക്കാരെ കൊല ചെയ്തുവെന്നും എച്ച്ആര്‍ഡബ്യുവിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

യമനില്‍ കുട്ടികളുടെ കൂട്ടക്കൊല; 2015നു ശേഷം മരിക്കുകയോ ഗുരുതര പരിക്കേല്‍ക്കുകയോ ചെയ്തത് 5000 കുട്ടികള്‍

വടക്കന്‍ യമനില്‍ തമ്പടിച്ചിരിക്കുന്ന ഹൂതി വിമതരെ തുരത്താന്‍ അമേരിക്കന്‍ പിന്തുണയോടെയുള്ള സൗദി നേതൃത്വ സഖ്യ കക്ഷികള്‍ 2015 മാര്‍ച്ച് മുതലാണ് ആക്രമണം തുടങ്ങിയത്. യുദ്ധം അറബ് രാജ്യങ്ങളില്‍ വച്ച് ഏറ്റവും വലിയ പട്ടിണി രാജ്യമാക്കി യമനെ മാറ്റി. 10,000നു മുകളില്‍ ആളുകള്‍ മരിച്ചു. പട്ടിണിയും ദാരിദ്ര്യവും അരങ്ങു വാഴുന്ന രാജ്യത്ത് പലവിധ പകര്‍ച്ച വ്യാധികളാണ് പടര്‍ന്നു പിടിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.

ആശുപത്രികളില്ല; യമനിലെ ആഭ്യന്തരയുദ്ധത്തിന്റെ ഇരകള്‍ പ്രാണരക്ഷതേടി എത്തുന്നത് ഇന്ത്യയില്‍

സൗദിയുടെ പുതിയ ഭരണാധികാരി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജാവ് സൗദിയുടെ രാഷ്ട്രീയ നയങ്ങള്‍ പുനരാവിഷ്‌കരിക്കുമെന്നും സമാധമനാണ് ആഗ്രഹിക്കുന്നത് എന്നുമാണ് പറയുന്നത്. എന്നാല്‍ സൗദി പുറം നാടുകളില്‍ പ്രത്യേകിച്ച് യമനില്‍ നടത്തി വരുന്ന മനുഷ്യാവകാശ ലംഘനങ്ങളെ പറ്റി സല്‍മാന് മൗനമാണ് എന്നാണ് എച്ചആര്‍ഡബ്യു ആരോപിക്കുന്നത്.

ഈ കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതി എന്താണ് ലോകം കാണാത്തത്?

സൗദികള്‍ക്ക് യെമനില്‍ മറ്റ് വഴികളില്ല

യെമന്‍: പശ്ചിമേഷ്യയിലെ ശീതസമരം ചൂടുപിടിക്കുമ്പോള്‍

യമന്‍ കത്തുമ്പോള്‍ യു എസ് എന്തുചെയ്യണം?

അമേരിക്കയും അൽ-ക്വെയ്ദയും ഇപ്പോൾ യെമനിൽ ഒരേ പാളയത്തില്‍

യെമൻ വീണ്ടും ഈജിപ്തിന് ‘വിയറ്റ്നാം’ ആകുമോ?

സൗദിക്ക് ഇറാക്കിൽ നിന്നും പഠിക്കാനുണ്ട്

 

 

This post was last modified on January 19, 2018 9:13 pm