X

കാശ്മീരില്‍ ഐക്യരാഷ്ട്ര സംഘടന ഇടപെടണം, കാശ്മീരികള്‍ക്ക് ദുരിതങ്ങളില്‍ നിന്ന് മോചനം വേണം: മലാല യൂസഫ്‌സായ്

കുട്ടികളടക്കം 4000 പേര്‍ അറസ്റ്റ് ചെയ്യപ്പെടുകയോ ജയിലിലടക്കപ്പെടുകയോ ചെയ്തിട്ടുണ്ട് എന്ന കാര്യം എനിക്ക് വലിയ ആശങ്കയുണ്ടാക്കുന്നു.

കാശ്മീര്‍ പ്രശ്‌നത്തില്‍ ഐക്യരാഷ്ട്ര സംഘടന ഇടപെടണമെന്ന് നോബല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായ്. കാശ്മീരില്‍ സമാധാനത്തിന് വേണ്ടി ശ്രമിക്കണമെന്ന് ഞാന്‍ ലോക നേതാക്കളോടും യുഎന്‍ ജനറല്‍ അസംബ്ലിയോടും ആവശ്യപ്പെടുന്നു. കാശ്മീരി കുട്ടികള്‍ക്ക് സുരക്ഷിതരായി സ്‌കൂളുകളിലേയ്ക്ക് പോകാന്‍ കഴിയണം – മലാല ട്വീറ്റ് ചെയ്തു. കാശ്മീര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് നിരവധി ട്വീറ്റുകളാണ് മലാലയുടേതായി വന്നിരിക്കുന്നത്.

കുട്ടികളടക്കം 4000 പേര്‍ അറസ്റ്റ് ചെയ്യപ്പെടുകയോ ജയിലിലടക്കപ്പെടുകയോ ചെയ്തിട്ടുണ്ട് എന്ന കാര്യം എനിക്ക് വലിയ ആശങ്കയുണ്ടാക്കുന്നു. 40 ദിവസത്തിലധികമായി സ്‌കൂളില്‍ പോകാന്‍ കഴിയാത്ത കുട്ടികളെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്. വീട് വിട്ട് പുറത്തുപോകാന്‍ ഭയപ്പെടുന്ന പെണ്‍കുട്ടികളെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്. പതിറ്റാണ്ടുകളായി അനുഭവിക്കുന്ന ദുരിതങ്ങളില്‍ നിന്ന് കാശ്മീരിന് മോചനം ലഭിക്കുമെന്നാണ് കരുതുന്നത്.

ഞാന്‍ കുട്ടിയായിരുന്നപ്പോളും എന്റെ മാതാപിതാക്കള്‍ കുട്ടികളായിരുന്നപ്പോളുമെല്ലാം കാശ്മീരിലെ ജനങ്ങള്‍ ദുരിതത്തില്‍ തന്നെയായിരുന്നു. കഴിഞ്ഞ 70 വര്‍ഷമായി കാശ്മീരിലെ കുട്ടികള്‍ അക്രമങ്ങള്‍ക്കിടയിലാണ് വളര്‍ന്നത്.

This post was last modified on September 15, 2019 9:31 am