X

മിസൈല്‍ ആക്രമണം തടഞ്ഞതായി സിറിയ; പിന്നില്‍ ഇസ്രയേല്‍ എന്ന് ആരോപണം

മിസൈല്‍ ആകാശത്ത് വച്ച് തകര്‍ക്കുന്ന ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ആരാണെന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല.

ഡമാസ്‌കസിലെ ഹോംസില്‍ ഷെയ്രാത് വ്യോമ താവളത്തിന് നേരെ വീണ്ടും മിസൈല്‍ ആക്രമണം ഉണ്ടായതായി സിറിയ. മിസൈല്‍വേധ സംവിധാനത്തിലൂടെ ആക്രമണത്തെ പ്രതിരോധിച്ചെന്ന് സിറിയന്‍ ദേശീയ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. മിസൈല്‍ ആകാശത്ത് വച്ച് തകര്‍ക്കുന്ന ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ആരാണെന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല.

സിറിയന്‍ സൈന്യം വിശ്വസിക്കുന്നത് ഇസ്രയേലാണ് ഈ ആക്രമണത്തിന് പിന്നിലെന്നാണ്. ലെബനന്‍ വ്യോമാതിര്‍ത്തി വഴി ഇസ്രയേല്‍ യുദ്ധ വിമാനങ്ങള്‍ പറന്നിരുന്നതായി പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകളോട് പ്രതികരിക്കാനില്ലെന്ന് ഇസ്രയേലി സൈനിക വക്താവ് പറഞ്ഞു.

സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സൈന്യത്തോടൊപ്പം പോരാടുന്ന ഇറാന്‍ പിന്തുണയോടെയുള്ള സായുധ സംഘങ്ങളെ നിരവധി തവണ ഇസ്രയേല്‍ വ്യോമസേന ആക്രമിച്ചിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ദിവസം മിസൈല്‍ ആക്രമണം നടത്തിയത് അമേരിക്കയല്ലെന്ന് പെന്റഗണ്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം സിറിയയില്‍ 70 പേര്‍ കൊല്ലപ്പെട്ട രാസായുധ പ്രയോഗത്തിന് തിരിച്ചടി എന്നോണം ഷെയ്രാത് വ്യോമതാവളം യുഎസ് ക്രൂയിസ് മിസൈല്‍ ഉപയോഗിച്ച് ആക്രമിച്ചതായി ആരോപണമുണ്ടായിരുന്നു.

This post was last modified on April 17, 2018 3:19 pm