X

രണ്ട് കുട്ടികളെ കൂടി പുറത്തെത്തിച്ചു, തായ്‌ലാന്റ് ഗുഹയില്‍ നിന്ന് രക്ഷിച്ചവരുടെ എണ്ണം 10 ആയി; ബാക്കിയുള്ളത് കോച്ചും രണ്ട് കുട്ടികളും

ഇനി രണ്ട് കുട്ടികളും ഫുട്‌ബോള്‍ കോച്ചുമാണ് ഗുഹയ്ക്കകത്ത് ബാക്കിയുള്ളത്. ഇവരെ ഇന്ന് തന്നെ പുറത്തെത്തിക്കാനാകും എന്നാണ് അധികൃതരുടെ പ്രതീക്ഷ.

തായ്‌ലന്റില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കഴിഞ്ഞ 17 ദിവസമായി ഗുഹയ്ക്കകത്ത് കുടുങ്ങിയ സംഘത്തില്‍ പെട്ടവരില്‍ രണ്ട് കുട്ടികളെ കൂടി പുറത്തെത്തിച്ചു. ഇതോടെ ഗുഹയില്‍ നിന്ന് ഡൈവര്‍മാരും തായ് നേവി സീലുകളും ചേര്‍ന്ന് രക്ഷപ്പെടുത്തിയ കുട്ടികളുടെ എണ്ണം 10 ആയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഞായറാഴ്ചയും തിങ്കളാഴ്ചയും നാല് വീതം കുട്ടികളെ പുറത്തെത്തിച്ചിരുന്നു. ഇനി രണ്ട് കുട്ടികളും ഫുട്‌ബോള്‍ കോച്ചുമാണ് ഗുഹയ്ക്കകത്ത് ബാക്കിയുള്ളത്. ഇവരെ ഇന്ന് തന്നെ പുറത്തെത്തിക്കാനാകും എന്നാണ് അധികൃതരുടെ പ്രതീക്ഷ. ജൂണ്‍ 23നാണ് സ്‌കൂള്‍ ഫുട്ബോള്‍ ടീമിലെ അംഗങ്ങളായ 12 കുട്ടികളും ഇവരുടെ കോച്ചും താം ലുവാങ് ഗുഹയില്‍ കുടുങ്ങിയത്.

രണ്ട് കുട്ടികള്‍ക്ക് ശ്വാസകോശ ഇന്‍ഫെക്ഷന്‍ ബാധിച്ചിട്ടുണ്ട്്. മറ്റുള്ളവരുടെയെല്ലാം നില തൃപ്തികരമാണ് എന്നാണ് റിപ്പോര്‍ട്ട്. തായ്‌ലന്റിന്റെ രക്ഷാപ്രവര്‍ത്തനം ലോകവ്യാപകമായി വലിയ പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ്. ടെക്‌നോളജി ബിസിനസുകാരന്‍ എലോണ്‍ മസ്‌ക് തന്റെ കമ്പനിയായ സ്‌പേസ് എക്‌സ് നിര്‍മ്മിച്ച ചെറിയ സബ്മറൈന്‍, രക്ഷാപ്രവര്‍ത്തകര്‍ക്ക് സംഭാവന ചെയ്തിരുന്നു.

This post was last modified on July 10, 2018 4:00 pm