X

ശ്ശെ…. ആരാ ഈ മണ്ടന്മാരെ അകത്ത് കയറ്റിയത്?


പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി സംഘ പരിവാര്‍ ബന്ധുവും സീരിയല്‍ നടനുമായ ഗജേന്ദ്ര ചൌഹാനെ നിയമിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കോഴിക്കോടിന് പിന്നാലെ ഇന്നലെ കൊച്ചിയില്‍ നടന്ന പ്രതിഷേധ കൂട്ടായ്മയ്ക്ക് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പൂര്‍വ വിദ്യാര്‍ഥികളും  ചലചിത്ര പ്രവര്‍ത്തകരും സാംസ്കാരിക പ്രവര്‍ത്തകരും നേതൃത്വം നല്കി.

ചിത്രങ്ങള്‍: കെ ജി ബാലു

ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ കാവിവല്‍ക്കരണത്തിനെതിരേ പ്യൂപ്പിള്‍സ് പോളിറ്റിക്കല്‍ പ്ലാറ്റ്‌ഫോം സംഘടിപ്പിച്ച കൊച്ചിയുടെ ഐക്യദാര്‍ഢ്യം ഹൈകോടതി ജംഗ്ഷനില്‍ നിന്നാരംഭിച്ച് മേനക വഴി പ്രതിഷേധ വേദിയിലേക്ക്.

മലയാള സിനിമാ സംവിധായകരായ അമല്‍ നീരദ്, രാജീവ് രവി, ജോയി മാത്യു എന്നിവര്‍ ഐക്യദാര്‍ഢ്യ സംഘത്തോടൊപ്പം

കാവിവല്‍ക്കരണം എതിര്‍ക്കപ്പെടേണ്ടതാണ് – ജോയ് മാത്യു

സിനിമയിലും വിദ്യാഭ്യാസ രംഗത്തും മാത്രമല്ല. ചിത്രകലാരംഗത്തും കാവിവല്‍ക്കരണം നടക്കുന്നു.- റിയാസ് കോമു

സോഫ്റ്റ് പോണ്‍ സിനിമകളിലെ നായകനല്ല എഫ്ടിഐഐയുടെ ചെയര്‍മാനാകേണ്ടത്. – കമല്‍ കെ എം

എല്ലാവര്‍ക്കും എല്ലാമറിയാം. കാവിവല്‍ക്കരണത്തെ ഞാനുമെതിര്‍ക്കുന്നു. – അമല്‍ നീരദ്

ശ്ശെ…. ആരാ ഈ മണ്ടന്മാരെ അകത്ത് കയറ്റിയത് ?

This post was last modified on June 19, 2015 7:57 am