അഴിമുഖം പ്രതിനിധി
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മുഖ്യമന്ത്രിയായിട്ടെ താനിനി കേരളത്തില്‍ കാലു കുത്തകയുള്ളൂവെന്ന് പ്രവാസി മലയാളിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. വിവേക് കൃഷ്ണന്‍ എന്ന പ്രവാസിയുടെ പോസ്റ്റാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. വിവേക് 18-ാം തീയ്യതി ഇട്ട പോസ്റ്റിനെ ട്രോളിക്കൊണ്ട് ട്രോളന്‍മാരും ഫെയ്‌സ്ബുക്കില്‍ സജീവമായിട്ടുണ്ട്. ‘ഭാവി മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങള്‍’ എന്ന പോസ്റ്ററും വിവേക് ഫെയ്‌സ്ബുക്കില്‍ ഇട്ടിട്ടുണ്ട്.
വിവേകിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്-
‘അടുത്താഴ്ച ദുബായില്‍ നിന്ന് നാട്ടിലേക്ക് വരാന്‍ ഞാന്‍ ടിക്കറ്റ് എടുത്തതാണ്. വരുന്നില്ല.. പിണറായി എന്ന കള്ളപ്പണക്കാരനായ ഹിന്ദു വിരുദ്ധന്‍ ഭരിക്കുന്ന നാട്ടില്‍ വന്നാല്‍ ഞാനെന്ന സ്വയംസേവകര്‍ മരിക്കുന്നതിന് തുല്യം. കേരളമെന്ന സംസ്ഥാനത്തു കാല്‍കുത്തിന്നുവെങ്കില്‍ അതിനി കുമ്മനം രാജശേഖരന്‍ മുഖ്യമന്ത്രി ആയതിന് ശേഷം ആയിരിക്കും. അതിനു വേണ്ടി 2021 വരെ ഈ മരുഭൂമിയില്‍ കാത്തിരിക്കാന്‍ എനിക്ക് മടിയില്ല .ഭാരത് മാതാ കീ ജയ്.’
This post was last modified on December 27, 2016 4:52 pm
Leave a Comment