X

ആപ്പിളിന്റെ പുത്തൻ വാച്ച് ബാൻഡ് ഇന്ത്യൻ വിപണിയിൽ

ബ്ലാക്ക്/ഹൈപർ ഗ്രേപ്, ടീൽ ടിന്റ്/ട്രോപിക്കൽ ട്വിസ്റ്റ്, സ്പ്രസ് ഫോഗ്/വിന്റേജ് ലിച്ചൺ എന്നിങ്ങനെ മൂന്നു നിറഭേദങ്ങളിലാണ് നൈക്ക് പ്ലസ് വിപണിയിലെത്തിയിരിക്കുന്നത്.

പുത്തൻ ഐപാഡ്, ഐമാക്, എയർപോഡ് മോഡലുകൾ പുറത്തിറക്കിയതിനു പിന്നാലെ വാച്ച് ബാൻഡുമായി ഇന്ത്യൻ വിപണി കീഴടക്കാനെത്തുകയാണ് ആപ്പിൾ. സ്പ്രിംഗ് കളക്ഷന്റെ ഭാഗമാണ് പുതിയ സ്‌പോർട്ട് ബാൻഡിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

നൈക്കി പ്ലസ്, ആപ്പിൾ വാച്ച് എന്നിങ്ങനെയാണ് പുതുതായി അവതരിപ്പിച്ച മോഡലുകളുടെ പേര്. 3,900 രൂപ മുതലാണ് പുത്തൻ മോഡലുകളുടെ വില ആരംഭിക്കുന്നത്. വാച്ച് ഓ.എസ് 5.2 അധിഷ്ഠിതമായാണ് പ്രവർത്തനം. രണ്ടു വേരിയന്റുകളെയും പരിചയപ്പെടാം.

ആപ്പിൾ വാച്ച്

ട്രെന്റി മോഡേൺ ബക്കിൾ സ്ട്രാപ്പാണ് ബാൻഡിൽ ഉപയോഗിച്ചിരിക്കുന്നത്. ഡെൽഫ് ബ്ലൂ, പപ്പായ, സ്പിയർമിന്റ് എന്നിങ്ങനെ മൂന്നു നിറഭേദങ്ങളിൽ ബാൻഡ് ലഭിക്കും. 3,900 രൂപയാണ് ഈ മോഡലുകളുടെ വില. കോർൺഫ്‌ളവർ, സൺസെറ്റ് ലിലാക് കളർ ബാൻഡുകൾക്ക് 12,900 രൂപ നൽകണം.

ആപ്പിൾ വാച്ച് നൈക്ക് പ്ലസ്

ബ്ലാക്ക്/ഹൈപർ ഗ്രേപ്, ടീൽ ടിന്റ്/ട്രോപിക്കൽ ട്വിസ്റ്റ്, സ്പ്രസ് ഫോഗ്/വിന്റേജ് ലിച്ചൺ എന്നിങ്ങനെ മൂന്നു നിറഭേദങ്ങളിലാണ് നൈക്ക് പ്ലസ് വിപണിയിലെത്തിയിരിക്കുന്നത്. ഇതിനു പുറമേ സ്‌പോർട്ട് ലൂപ്പ് കളക്ഷനുമുണ്ട്. 3,900 രൂപയാണ് വില. ആപ്പിളിന്റെ തെരഞ്ഞെടുത്ത ഓഫ്‌ലൈൻ ഔട്ട്‌ലെറ്റകളിലൂടെയും ആപ്പിൾ ഓതറൈസ്ഡ് റീസെല്ലർമാർ വഴിയും ആപ്പിൾ ബാൻഡ് വാങ്ങാനാകും. മാർച്ച് അവസാനത്തോടെ വിപണിയിൽ ലഭ്യമായിത്തുടങ്ങും.

പുതുതായി പുറത്തിറങ്ങിയ മറ്റ് ആപ്പിൾ ഉപകരണങ്ങൾ

ആപ്പിൾ ഐപാഡ് മിനി – 34,900 രൂപ മുതൽ
10.5 ഇഞ്ച് ഐപാഡ് എയർ – 44,900 രൂപ മുതൽ
21.5 ഇഞ്ച് ഐമാക്ക് – 1,19,900 രൂപ മുതൽ
രണ്ടാം തലമുറ എയർപോഡ് – 14,900 രൂപ മുതൽ.

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts