X

എച്ച് വണ്‍ ചിപ്പ് സംവിധാനവുമായി പുതിയ ആപ്പിള്‍ എയര്‍പോഡുകള്‍ എത്തി

സിരി സംവിധാനം ഉപയോഗിച്ച് പാട്ടുകള്‍ മാറ്റാനും. കോള്‍ ചെയ്യാനും, ശബ്ദം ക്രമീകരിക്കാനുമെല്ലാം ഇതില്‍ സാധിക്കും.50 ശതമാനം അധികം ടോക്ക്ടൈമും. ഒപ്പം ആപ്പിള്‍ ഉപകരണങ്ങളുമായി വേഗത്തില്‍ ബന്ധിപ്പിക്കാനുമാവും.

ആപ്പിളിന്റെ പുതിയ മോഡല്‍ എയര്‍ പോഡുകള്‍ പുറത്തിറക്കി. പഴയ തലമുറ എയര്‍പോഡിനേക്കാള്‍ അതിവേഗ പെര്‍ഫോമന്‍സാണ് പുതിയ മോഡല്‍ എയര്‍പോഡുകള്‍ ഉറപ്പുനല്‍കുന്നത്. എച്ച് വണ്‍ ചിപ്പ് പുതിയ എയര്‍പോഡില്‍ ഉപയോഗിച്ചിട്ടുള്ളത്.

എച്ച് വണ്‍ ചിപ്പ് ഉപയോഗിച്ചിരിക്കുന്നതിനാല്‍ മികച്ച ശബ്ദനുഭവമാണ് ലഭിക്കുന്നത്. അതുപോലെ സിരി സംവിധാനം ഉപയോഗിച്ച് പാട്ടുകള്‍ മാറ്റാനും. കോള്‍ ചെയ്യാനും, ശബ്ദം ക്രമീകരിക്കാനുമെല്ലാം ഇതില്‍ സാധിക്കും.50 ശതമാനം അധികം ടോക്ക്ടൈമും. ഒപ്പം ആപ്പിള്‍ ഉപകരണങ്ങളുമായി വേഗത്തില്‍ ബന്ധിപ്പിക്കാനുമാവും.

വയര്‍ലെസ് ചാര്‍ജ് കേസിനെ കൂടാതെ സ്റ്റാര്‍ന്റേഡ് ചാര്‍ജിങ് കേസ് ആണ് എയര്‍പോഡിനുള്ളത്. ചാര്‍ജ് സ്റ്റാറ്റസ് കാണിക്കുന്നതിനുള്ള എല്‍ഡി ലൈറ്റ് സംവിധാനം ഇതിലുണ്ട്. ഇന്ത്യയില്‍ 14,900 രൂപയാണ് ഇതിന്റെ വില. എന്നാല്‍ വയര്‍ലെസ് ചാര്‍ജിങ് സൗകര്യമുള്ള പതിപ്പിന് 18,900 രൂപയാണ് വില. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ എയര്‍പോഡുകള്‍ വിപണിയിലെത്തും. വയര്‍ലെസ് ചാര്‍ജിങ് കേസ് സൗകര്യവും പുതിയ മോഡലിനാണ് അവതരിപ്പിക്കുന്നത്. ഒന്നാം തലമുറ എയര്‍പോഡുകള്‍ക്കും ഈ വയര്‍ലെസ് ചാര്‍ജിങ് കേസ് ഉപയോഗിക്കാം. 7500 രൂപയാണ് ഇതിന്റെ വില.