X

ഗൂഗിള്‍ അലോ ഉപയോഗിക്കരുതെന്ന് എഡ്വേര്‍ഡ് സ്നോഡന്‍

അഴിമുഖം പ്രതിനിധി

ഗൂഗിളിന്റെ പുതിയ മെസേജിങ് അപ്ലിക്കേഷനായ അലോ ഉപയോഗിക്കരുതെന്ന താക്കീതുമായി എഡ്വേര്‍ഡ് സ്നോഡന്‍. ഗൂഗിള്‍ അലോ ഉപയോഗിച്ചാല്‍ നമ്മുടെ വിവരങ്ങള്‍ എല്ലാം കമ്പനിക്ക് ചോര്‍ത്താന്‍ എളുപ്പമാണെന്നാണ് സ്നോഡന്‍ പറയുന്നത്.

അലോ ഉപയോഗിച്ച് നമ്മള്‍ നടത്തുന്ന സംഭാഷണങ്ങളും,സന്ദേശങ്ങളും താല്‍ക്കാലികമായി സൂക്ഷിച്ചുവയ്ക്കുമെന്നും പിന്നീട് അത് ഉപയോക്താകളുടെ സ്വകാര്യതയെ മാനിച്ച് ഒഴിവാക്കുമെന്നും കമ്പനി നമ്മളെ അറിയിക്കുന്നുണ്ട്. എന്നാല്‍ നമ്മുടെ വിവരങ്ങള്‍ ഒഴിവാക്കുമെന്ന് പറയുന്നത് കളവാണെന്നും നമ്മള്‍ അലോ ഉപയോഗിച്ച് നടത്തിയിരിക്കുന്ന എല്ലാ ഇടപാടുകാളുടെ വിവരങ്ങളും അവര്‍ സൂക്ഷിക്കുമെന്നാണ് സ്നോഡന്‍ ചൂണ്ടിക്കാണിക്കുന്നത്.

അലോയെപ്പറ്റി സ്നോഡന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്-

‘ഇന്ന് സൗജന്യമായി ഇവ ഡൗണ്‍ലോഡ് ചെയ്യാം: ഗൂഗിള്‍ മെയില്‍,ഗൂഗിള്‍ മാപ്പ്‌സ്, ഗൂഗിള്‍ സര്‍വെയ്‌ലെന്‍സ്.’ ഇപ്പോള്‍ അലോ. അലോ ഉപയോഗിക്കരുത്.’

മറ്റൊരു ട്വീറ്റ് ഇങ്ങനെ പറയുന്നു; 

‘എന്താണ് അലോ? ഈ ആപ്പ് എല്ലാ സന്ദേശങ്ങളും സൂക്ഷിക്കും. പോലീസിന്റെ ഒരു അപേക്ഷ മതി ഈ വിവരങ്ങള്‍ വെളിവാകാന്‍.’

കൂടൂതല്‍ വായിക്കൂ- https://goo.gl/2J9lW4

This post was last modified on September 22, 2016 8:26 pm