X

കാത്തിരിപ്പ് അവസാനിക്കുന്നു; റെഡ്മി നോട്ട് 7 ഫെബ്രുവരി 28ന് വിപണിയിലെത്തും

മൂന്നാഴ്ച മുന്‍പ് ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചപ്പോള്‍ വന്‍ പ്രതികരണമാണ് നോട്ട് 7ന് ലഭിച്ചത്. മൂന്നാഴ്ച കൊണ്ട് ഏകദേശം 14 മില്യണ്‍ യൂണിറ്റുകളാണ് വിറ്റു തീര്‍ന്നത്.

ഷവോമി ആരാധകരുടെ ഏറെക്കാലത്തെ കാത്തിരിപ്പ് അവസാനിക്കുകയാണ്. റെഡ്മി സീരീസില്‍ നിന്നുള്ള ഏറ്റവും പുതിയ മോഡലായ റെഡ്മി നോട്ട് 7 ഇന്ത്യന്‍ വിപണിയിലെത്തുകയാണ്. ഫെബ്രുവരി 28നു നടക്കുന്ന മെഗാ ലോഞ്ചിംഗ് ഇവന്റിലാകും പുത്തന്‍ മോഡലിനെ അവതരിപ്പിക്കുക. കമ്പനി ഔദ്യോഗികമായിത്തന്നെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

മൂന്നാഴ്ച മുന്‍പ് ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചപ്പോള്‍ വന്‍ പ്രതികരണമാണ് നോട്ട് 7ന് ലഭിച്ചത്. മൂന്നാഴ്ച കൊണ്ട് ഏകദേശം 14 മില്യണ്‍ യൂണിറ്റുകളാണ് വിറ്റു തീര്‍ന്നത്. വാങ്ങിയവരെല്ലാം മികച്ച പ്രതികരണവും നല്‍കുന്നുണ്ട്. ഷവോമിയുടെ പരമ്പരാഗത ഡിസൈനോടു കൂടിത്തന്നെയാണ് നോട്ട് 7ന്റെയും വരവ്.

ഇന്ത്യന്‍ വിപണിയില്‍ 3ജി.ബി റാം വേരിയന്റിന്(32 ജി.ബി ഇന്റേണല്‍ മെമ്മറി) ഏകദേശം 10,300 രൂപയാകും വില. 4 ജി.ബി റാം വേരിയന്റിന് (64 ജി.ബി ഇന്റേണല്‍ മെമ്മറി) 12,400 രൂപയും വിലയുണ്ടാകും. ഹൈ എന്‍ഡ് മോഡലായ 6 ജി.ബി റാം വേരിയന്റിന് (64 ജി.ബി ഇന്റേണല്‍ മെമ്മറി) 14,500 രൂപയാകും ഇന്ത്യന്‍ വിപണിയിലെ വില.


റെഡ്മി 7 സവിശേഷതകള്‍

6.3 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേ
കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5 സുരക്ഷ
സ്‌നാപ്ഡ്രാഗണ്‍ 660 ഒക്ടാകോര്‍ പ്രോസസ്സര്‍
3/4/6 ജി.ബി റാം കരുത്ത്
32/64 ജി.ബി ഇന്റേണല്‍ മെമ്മറി
48+5 മെഗാഗപിക്‌സലിന്റെ പിന്‍ കാമറ
13 മെഗാപിക്‌സലിന്റെ സെല്‍ഫി കാമറ
4,000 മില്ലിആംപയര്‍ ബാറ്ററി കരുത്ത്
റെഡ്, ബ്ലാക്ക്, ബ്ലൂ നിറഭേദങ്ങള്‍

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

This post was last modified on February 15, 2019 3:44 pm