X

സരിഗമ കാര്‍വയില്‍ ഇനി മുതല്‍ മലയാളം പാട്ടുകളും കേള്‍ക്കാം

പവര്‍ പാക്ക്റ്റ്ഡ് ബ്ലൂട്ടൂത്ത് സ്പീക്കറായ സരിഗമ കാര്‍വയില്‍ 351 മലയാളം പാട്ടുകളാണുള്ളത്

മ്യൂസിക്കല്‍ ഡിവൈസായ സരിഗമ കാര്‍വയില്‍ ഇനിമുതല്‍ മലയാള ഗാനങ്ങളും കേള്‍ക്കാം. തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകളിലെ മിനി ലെജന്റ് എന്ന പുതിയ വേര്‍ഷനിലാണ് മലയാളം ഗാനങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നത്. കെ ജെ യേശുദാസ്, വി ദക്ഷിണാമൂര്‍ത്തി, ജി ദേവരാജന്‍, എം എസ് ബാബുരാജ്, സലില്‍ ചൗധരി എന്നിവരുടെ ഗാനങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

പവര്‍ പാക്ക്റ്റ്ഡ് ബ്ലൂട്ടൂത്ത് സ്പീക്കറായ സരിഗമ കാര്‍വയില്‍ 351 മലയാളം പാട്ടുകളാണുള്ളത്. ജോലികള്‍ക്കിടയിലും സംഗീതം ആസ്വദിക്കാന്‍ സഹായിക്കുന്ന പേഴ്‌സണല്‍ ഡിജിറ്റല്‍ ഓഡിയോ പ്ലെയറായ സരിഗമ കാര്‍വയ്ക്ക് 2490 രൂപ മുതലാണ് വില ആരംഭിക്കുന്നത്.

സരിഗമ കാര്‍വയില്‍ എഫ്എം, എഎം സൗകര്യങ്ങളുണ്ട്. ആവശ്യക്കാര്‍ക്ക് സ്വകാര്യ കളക്ഷനിലൂടെ പാട്ടുകള്‍ യു എസ് ബി വഴി ബന്ധിപ്പിച്ചും കേള്‍ക്കാം. നാലു മുതല്‍ അഞ്ചു മണിക്കൂര്‍ വരെ ഇതിന് ബാറ്ററി ബാക്കപ്പുണ്ട്. ഹിന്ദി, പഞ്ചാബി, തമിഴ്, ബംഗാളി, മറാത്തി എന്നീ ഭാഷകളിലെ ഗാനങ്ങള്‍ ഇവര്‍ മുന്‍പുതന്നെ അവതരിപ്പിച്ചിരുന്നു.

Read More: 48 എംപി ക്യാമറയുമായി ‘റെഡ്മീ നോട്ട് 7എസ്’ വരുന്നു