X

ഗൗരി ലങ്കേഷ് കൊല്ലപ്പെടാന്‍ കാരണം അവരുടെ ഹിന്ദുത്വ വിരുദ്ധ കാഴ്ചപ്പാടുകൾ; പോലീസിന്റെ കുറ്റപത്രം

അതെ സമയം ഗൗരി ലങ്കേഷിന്റെ കൊലപാതകം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഏതെങ്കിലും തരത്തിൽ ഉള്ള സംഘടനകളുടെ പങ്ക് തള്ളി കളയുന്നു. ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയതും, ലങ്കേഷിനെ ഷൂട്ട് ചെയ്യാൻ ഉപയോഗിച്ച തോക്കിലെ ബുള്ളറ്റുകൾ കൈ മാറിയതും നവീൻ കുമാർ ആണെന്ന് പോലീസ് സ്ഥിരീകരിക്കുന്നു.

മുതിര്‍ന്ന പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന്റെ അന്വേഷണം ആദ്യഘട്ടം പിന്നിടുമ്പോൾ നിർണായക വെളിപ്പെടുത്തലുമായി അന്വേഷണ സംഘം. മുഖ്യപ്രതി എന്ന് സംശയിക്കുന്ന കെടി നവീൻകുമാറിനെ ചോദ്യം ചെയ്തതിൽ നിന്നും ഹിന്ദുത്വത്തെയും, ഹിന്ദു ദൈവങ്ങളെയും അപമാനിക്കുന്ന തരത്തിൽ ഉള്ള എഴുത്തുകളും പരാമർശങ്ങളും തങ്ങളെ കുപിതരാക്കിയിരുന്നു എന്ന് പോലീസ് വിലയിരുത്തുന്നു.

അതെ സമയം ഗൗരി ലങ്കേഷിന്റെ കൊലപാതകം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഏതെങ്കിലും തരത്തിൽ ഉള്ള സംഘടനകളുടെ പങ്ക് തള്ളി കളയുന്നു. ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയതും, ലങ്കേഷിനെ ഷൂട്ട് ചെയ്യാൻ ഉപയോഗിച്ച തോക്കിലെ ബുള്ളറ്റുകൾ കൈ മാറിയതും നവീൻ കുമാർ ആണെന്ന് പോലീസ് സ്ഥിരീകരിക്കുന്നു. കന്നഡ എഴുത്തുകാരൻ കെഎസ് ഭഗവാനെ വധിക്കാൻ ശ്രമിച്ചതിന്റെ പേരിൽ അറസ്റ് ചെയ്യപ്പെട്ട നാല് പേർക്കും നവീൻ കുമാറുമായി ബന്ധം ഉണ്ടെന്ന് പോലീസ് സംശയിക്കുന്നു. ഈ നാല് പേരും സനാതൻ സൻസ്ത എന്ന ഹിന്ദു സംഘടനയുടെ പ്രവർത്തകരാണ്.

This post was last modified on June 2, 2018 6:10 pm

Related Post
Leave a Comment