X

വന്‍ ക്രിമിനലുകളുടെ പട്ടികയില്‍ മോദിയും; ഗൂഗിള്‍ മാപ്പ് പറഞ്ഞു

ലോകത്തെ ഏറ്റവും വലിയ 10 ക്രിമിനലുകളുടെ പട്ടികയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും; സംശയിക്കേണ്ട. സെര്‍ച്ച് എഞ്ചിനായ ഗൂഗിള്‍ ആണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ ക്രിമിനലാക്കിയത്. സംഭവം വിവാദമായതോടെ ഗൂഗിള്‍ തന്നെ വിശദീകരണവും മാപ്പ് പറച്ചിലുമായി രംഗത്തെത്തി. അബദ്ധം പറ്റിയതാണെന്നും മോദിയുമായി ബന്ധപ്പെട്ട ചില വാചകങ്ങള്‍ സെര്‍ച്ചിന്റെ ഭാഗമായി കടന്നു കൂടിയത് കൊണ്ട് സംഭവിച്ചതാണെന്നും ഒക്കെയാണ് വിശദീകരണങ്ങള്‍. ഇത് പിന്‍വലിക്കുന്നു എന്നു പറഞ്ഞെങ്കിലും ബുധനാഴ്ച രാത്രി വരെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ചിത്രം ക്രിമിനലുകള്‍ക്കൊപ്പം ഉണ്ടായിരുന്നു. കൂട്ടിന്, ഒസാമ ബിന്‍ ലാദന്‍, ദാവൂദ് ഇബ്രാഹിം തുടങ്ങിയവരും. കൂടുതല്‍ വായനയ്ക്ക്.  

http://www.thehindu.com/news/national/google-apologises-over-results-showing-modi-in-top-10-criminals-in-india-list/article7279719.ece